കാടച്ചൻ എന്ന ആദിവാസിയുടെ എരിഞ്ഞടങ്ങിയ ഗദ്‌ഗദം അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ തിമർത്താടിയ ആ പഴയ റെഡ് ഇന്ത്യക്കാരന്റേത് തന്നെ. ജുവനൈൽ ഹോമിലെ ബാലു പാരിസിലെ തെരുവീഥികളിൽ വെറുക്കപ്പെട്ട അതെ ഴാങ് വാല് ഴാങ് തന്നെ. പ്രകൃതിയും ജീവിതവുമായി ഇഴചേർന്ന കഥകൾ. എന്നാൽ അവ നമ്മെ സംഭ്രമിപ്പിക്കുന്നു. ഭൂമിയുടെ തീരത്തു നിന്ന് തൊണ്ടകീറിപ്പടുന്നവർ ഒരു സങ്കടപ്പുഴയിൽ അവരുടെ ഗദ്ഗദങ്ങൾ അലിഞ്ഞില്ലാതാകുന്നു. നഷ്ടമാകുന്ന സ്നേഹത്തിന്റെ അടിയൊഴുക്കുകളാണ് ഇതിലെ എല്ലാ കഥകളും. ഒരു പുലരിക്കായ് പതിവുപോലെ നാം കാത്തിരിക്കുന്നു. വന്നെത്തുമോ?.