മാനസരസ്സിൽനിന്നും ഉദ്ഭവിച്ച മനുഷ്യകുലത്തിന്റെ പ്രയാണഗാഥയാണ് ആര്യാവർത്തം. ആദികുല നാഥനിൽനിന്ന് പടലങ്ങളായി ഇഴപിരിഞ്ഞ് നാലു ഗോത്ര ങ്ങളായി പുറപ്പെടുന്ന വംശപ്രയാണത്തിലെ ആദിഗോത്ര ത്തിന്റെ കഥയാണ് ആര്യാവർത്തത്തിന്റെ ഈ ത്രിവിഷ്ടപമെന്ന പ്രഥമ ഖണ്ഡം. ഇത് പ്രയാണത്തിന്റെ ചരിതമാണെങ്കിലും ജീവിത മുഹൂർത്തങ്ങളുടെ അനവദ്യമായ ഭാവതലങ്ങളും എല്ലാം കവിഞ്ഞു നിൽക്കുന്ന സുകൃതമായ ഒരു ആർഷദർശനവും ഇതിലുണ്ട്. കഥയും കഥോപകഥകളുമായി ഉൾപ്പിരിഞ്ഞ് നീണ്ടുപോകുന്ന ഇതിവൃത്തഘടനയ്ക്ക് പുരാവൃത്ത ത്തിന്റെ ചാരുതയും. മാനവജീവിതത്തിന്റെ എല്ലാ ശ്രുതി സാഗരങ്ങളും ഉള്ളടങ്ങുന്നുവെന്നതാണ് ആര്യാ വർത്തത്തെ ശ്രദ്ധേയമാക്കുന്നത്. പ്രയാണത്തിന്റെ നിറഭേദങ്ങൾ ജീവിതത്തെ എങ്ങനെ ക്രമപ്പെടുത്തുന്നു വെന്നും പുതിയ നിയമങ്ങളും ശൈലികളും എങ്ങനെ ജീവിതത്തിൽ വിന്യസിക്കപ്പെട്ടുവെന്നും ആര്യാവർത്തം കാണിച്ചുതരുന്നു. പ്രയാണത്തിൻ്റെ അടിയൊഴുക്കുകൾ ക്കിടയിൽ പ്രണയവും വിരഹവും മുഗ്‌ധമായ ഭാവശ്രുതി യായി കടന്നുവരുന്നു. മാടമ്പിൻ്റെ രചനാചാതുരിയുടെ അപൂർവലാവണ്യം നിറഞ്ഞു നിൽക്കുന്ന ഒരു ക്ലാസിക്കൽ വിസ്മയമാണീ നോവൽ.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.