*COD & Shipping Charges may apply on certain items.
Review final details at checkout.
About The Book
Description
Author
ചരിത്രം പലപ്പോഴും വികലമാക്കപ്പെടുന്നത് മനുഷ്യർ ഒരുക്കൂട്ടുന്ന ഗൂഢാലോചനകളിലൂടെയാണ് അങ്ങനെ കാശ്മീരും ലോകഭൂപടത്തിലെ സംഘർഷ കേന്ദ്രങ്ങളിലൊന്നായി. ഗൂഢശക്തികൾ താത്ക്കാലികമായെങ്കിലും വിജയക്കൊടി പാറിച്ചു. രക്തപ്പുഴകൾ ഒഴുകി. അധികം അനാവൃതമാകാത്ത ചരിത്രത്തിന്റെ ഈ താളുകളിലൂടെയാണ് നോവലിസ്റ്റ് നമ്മെ കൊണ്ടുപോകുന്നത്. ഈ ചരിത്രത്തിൽ മതാന്ധതയുണ്ട്. വിഭജനത്തിന്റെ നെറികേടുകളുണ്ട് വൈദേശിക താത്പര്യങ്ങളുണ്ട് നന്മകൾ കാംക്ഷിക്കുന്ന കാശ്മീരിലെ നല്ലവരായ മനുഷ്യരുടെ മരണവുമുണ്ട്.