സമാനസ്വഭാവമുള്ള രണ്ട് മരണങ്ങള് കേവലം നാല്പ്പത്തിയഞ്ച് മിനിട്ടിന്റെ അന്തരത്തില് രണ്ടു വ്യത്യസ്ത ദേശങ്ങളില് നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അഭൗമ ആരംഭിക്കുന്നത്. സ്വാഭാവികമരണത്തിന്റെ പരികല്പനകളില് നിന്നും വ്യതിചലിച്ച് അസ്വാഭാവികമരണത്തിന്റെ നിഗൂ ഢതയിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് ഇതിലെ ഡിറ്റക്റ്റീവുകളായ പ്രൊഫ സ്സറും റെന്നും ദിദിയും. വായനക്കാരെ പുസ്തകത്തിന്റെ ആദ്യന്തം ഉദ്വേഗഭരിതരാക്കി നിര്ത്തുന്നതില് എഴുത്തുകാരന് വിജയിച്ചിരിക്കുന്നു എന്ന് ഈ നോവല് സാക്ഷ്യപ്പെടുത്തുന്നുണ്ട്. കഥാപാത്രനിര്ണ്ണയത്തില് അതീവ ശ്രദ്ധാലുവായ എഴുത്തുകാരന്റെ സര്ഗ്ഗ വൈഭവം ഈ നോവലിലുടനീളം നിഴലിക്കുന്നുണ്ട്.