കമനീയതയെപ്പോലെത്തന്നെ വിസ്‌മയകാരിതയും ഒത്തിണങ്ങിയ പ്രകൃതിദൃശ്യങ്ങളിലും ശക്തികളിലും ദേവത്വം ദർശിച്ച് പരമാത്മതത്ത്വത്തിൽ വിലയം കൊതിക്കുന്ന ഭക്തജനചിത്തത്തിന്റെ ഔത്സുക്യത്തോടെ ശ്രീമതി ആശാ ശശികുമാർ നടത്തിയ രണ്ടു തീർത്ഥയാത്രകളുടെ ഭാവനാപൂർണ്ണവും ഉജ്ജ്വലവുമായ ചിത്രണമാണ് ഈ ഗ്രന്ഥത്തിൻ്റെ പ്രതിപാദ്യം. ഈ വിവരണങ്ങളിലുടനീളം ഇതിൻ്റെ ലേഖികയെ നാം ദർശിക്കുന്നത് കാണുകയും കേൾക്കുകയും ചെയ്യുന്നതെന്തും ലോകാനുഭവമാക്കാനുള്ള പ്രകൃതിദത്തമായ കൌതുകത്തോടെ വിടർന്ന കണ്ണുകളുമായി ചുറ്റുപാടുകൾ വീക്ഷിക്കുന്ന ഒരു കുഞ്ഞിന്റെ ഭാവഹാവങ്ങളോടു കൂടിയവളായിട്ടാണ്! അപ്രകാരമൊരു കൌതുകം യാത്രാനുഭവങ്ങളുടെ ചിത്രണം സമ്പൂർണ്ണമാകുന്നതിന്ന് അനിവാര്യമാണെന്ന സത്യം വായനക്കാർക്കു ബോദ്ധ്യമാകുന്നതാണ്. ആ കൌതുകം ഈ കൃതിയുടെ രസപ്രവാഹത്തിന്ന് ഒരു തരംഗഭംഗി ചേർക്കുന്നുമുണ്ട്! പുതിയതായി ലഭിക്കുന്ന അനുഭവങ്ങളെ തൻ്റെ കലവറയിൽ സൂക്ഷിച്ചിരിക്കുന്നവയുമായി ഒത്തുനോക്കുന്ന ആ വിവേചനബുദ്ധിയുടെ പണിപ്പുരയിൽനിന്നാണ് ഈ രചന ആരംഭിക്കുന്നതുതന്നെ.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.