*COD & Shipping Charges may apply on certain items.
Review final details at checkout.
₹834
₹1138
26% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.ഭാരതത്തെ ഭാരതമാക്കാനും ലോകത്തിൽ ഭാരതത്തിന് നിർവഹിക്കാനുള്ള ദൗത്യനിർവഹണത്തിന് ശക്തി സമാർജിക്കുന്നതിനും വേണ്ടുന്നതായ ചിന്തകളെ സാകല്യത്തോടെ അവതരിപ്പിച്ചിരിക്കു ന്നു എന്നതാണ് ശ്രീ ഗിരീഷ് ചന്ദ്രന്റെ ഈ പുസ്തകത്തിന്റെ മഹിമ. ഓരോ വരിയിലും വാചകത്തിലും നാം ഒരു ഹൃദയസ്പർശം കാണു ന്നു; മാനവ ഹൃദയസ്പർശം. അതാണല്ലോ ഇന്നത്തെ ഉപഭോഗ ഭ്രാ ന്തിന്റെ മായാലോകത്തിൽ നമുക്ക് നഷ്ടമാവുന്നത്. - സ്വാമി ചിദാനന്ദപുരി (അദ്വൈതാശ്രമം മഠാധിപതി)
'ആധുനിക ശാസ്ത്രം പകച്ചുനിൽക്കുന്ന കൊറോണ കാലത്തിന്റെ സൃഷ്ടിയാണ് ഈ ഗ്രന്ഥം. സ്വയം തിരിച്ചറിയുന്ന അഹം ബോധത്തിനു പകരം അഹങ്കാരമാണോ നാം നേടിയ വിദ്യാഭ്യാ സം നമുക്ക് പകർന്നുതരുന്നത് എന്ന ചോദ്യം ഈ ഗ്രന്ഥം ഉന്നയി ക്കുന്നു. അശാസ്ത്രീയമായി പ്രകൃതിയോട് ഇടപെട്ടതിന്റെ പ്രത്യാഘാ തം എന്തൊക്കെയാണെന്ന പരിശോധന പ്രസക്തമാണ് എന്നും ഗ്രന്ഥകാരൻ വാദിക്കുന്നു. പാരിസ്ഥിതിക ചിന്ത ഇന്നത്തെ ലോക ത്ത് എത്രമാത്രം അടിസ്ഥാനപരമാണ് എന്ന കാര്യത്തിൽ ഗ്രന്ഥ കാരന്റെ ഊന്നലിനോട് ഞാൻ പൂർണമായും യോജിക്കുന്നു. -എം.എ. ബേബി (മുൻ വിദ്യാഭ്യാസ മന്ത്രി),മലയാളികളുടെ മാതൃദേശമെന്നു വിശേഷിപ്പിക്കാവുന്ന ആദിമലനാടെന്ന ഒരു ഭൂപടത്തെക്കുറിച്ചുളള കാഴ്ചപ്പാടും അന്വേഷണവുമാണ് ഈ കൃതി.
കേരളത്തിന്റെ അംഗീകൃതചരിത്രത്തിൽ നിന്നുമടർന്നു നിൽക്കുന്ന മലനാടിന്റെ പൗരാണികതയും ആദികാലം തൊട്ടേയുള്ള സാംസ്കാരികവും വാണിജ്യപരവുമായ വിശ്വബന്ധവും നൂറ്റാണ്ടുകളിലൂടെ രൂപാന്തരപ്പെട്ട സാമ്പത്തിക-സാമൂഹിക ഘടനകളുടെ സവിശേഷതകളും അവയുടെ സമഗ്രവസ്തുതയിൽ അന്വേഷിച്ചുറപ്പിക്കാനുള്ള പഠനപദ്ധതി.
ശ്രീകണ്ഠപുരം ആസ്ഥാനമായുള്ള മലനാടിന്റെ സ്വന്തമായ മേൽവിലാസം കണ്ടെത്തുന്ന ചരിത്രപര്യവേഷണം.,വഴി എന്നത് കോവലം സഞ്ചരിക്കാനുള്ള ഒരു വഴി മാത്രമല്ല. വഴി എന്നത് ഒരു ജനതയുടെ സ്വതന്ത്രമായ ജീവിതത്തിന്റെ അടയാളവും അവകാശവും ആത്മാഭിമാനവും കൂടിയാണ്. ജാതിയുടെ തൊട്ടുകൂടായ്മയിൽ വഴി നടക്കാനുള്ള സ്വാതന്ത്യം പോലും നിഷേധിക്കുക എന്നത് ചാതുർവർണ്യത്തിന്റെ പുതുരീതി ആണ്. ഇതിനെതിരെയുള്ള ഐതിഹാസികമായ ചെറുത്തു നിൽപ് ആയിരുന്നു പൊസൊളിഗെ സമരം. കമ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടി ഒരു ജനതയോടൊപ്പം ചേർന്ന് നിന്ന് ജനകീയമായ സമരമാർഗ്ഗങ്ങളിലൂടെ നീണ്ട പോരാട്ടം നടത്തി വിജയിപ്പിച്ച ഒരു സമരം.
കേരളം വായിക്കപ്പെടേണ്ട ഒരു സമര ചരിത്രം.
അവതാരിക: ഡോ. ബിജു