മാധവിക്കുട്ടിയെപ്പോലെ പല എഴുത്തുകാരികള്‍ക്കും നല്ല നര്‍മ്മബോധമുണ്ടെങ്കിലും സ്ത്രീകള്‍ക്ക് ചിരി കുറവാണ് എന്നാണ് നമ്മള്‍ മലയാളികളുടെ സാമാന്യബോധം! ഇക്കാര്യം ഇപ്പോള്‍ ഓര്‍മ്മയാവാന്‍ കാരണം സജിനി മലയിലിന്റെ ഭാഷയില്‍ ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടുന്ന ഹാസ്യമാണ്. സജിനിയുടെ സര്‍ഗ്ഗശേഷിയുടെ ശ്രദ്ധേയമായ സവിശേഷത ചിരിക്കാനും ചിരിപ്പിക്കാനുമുള്ള കഴിവാണ്. ഈ കഥകളില്‍ എവിടെയും നേര്‍ത്തൊരു നര്‍മ്മരസത്തിന്റെ രുചിയുണ്ട്. അത് സമാഹാരത്തിന്റെ വായനാസുഖം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ സാഹിത്യകാരിയുടെ തട്ടകം കുടുംബമാണ്. കുടുംബബന്ധങ്ങളിലെ മധുരവും കയ്പും ആണ് അവര്‍ ചിത്രീകരിക്കുന്നത്. നന്മയെ പുകഴ്ത്താനും തിന്മയെ ഇകഴ്ത്താനുമാണ് സജിനി കഥയെഴുതുന്നത്.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.