പേരക്ക നോവൽ പുരസ്‌കാരത്തിലേക്ക് അയച്ചുകിട്ടിയ 96 നോവലുകളിൽ നിന്ന് വേറിട്ടുനിന്നൊരു രചനയാണ് ശ്രീ ഷൈൻ ഷൗക്കത്തലിയുടെ അഫ്ഗാൻബോഗി. അവസാന റൗണ്ടിൽ വന്ന മൂന്നു രചനകളിലൊന്ന്. വളരെ ചെറിയ രചന. വലിപ്പത്തിൽ ചെറുതാണീ നോവൽ. ആശയംകൊ ണ്ട് സമ്പുഷ്ടവും.പ്രധാനകാരണം മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബി ന്റെ ആദർശത്തെ ആസ്‌പദമാക്കി എഴുതപ്പെട്ട നോവലാ ണിതെന്നതുതന്നെ. മലബാർ കലാപകാലവും ഇതിൽ ഇതൾ വിരിയുന്നു. അബ്ദുറഹിമാൻ സാഹിബിൻ്റെ മതേത രത്വത്തിൽ അടിസ്ഥാനമായുള്ള പ്രവർത്തനങ്ങളെ പ്രത്യേ കം പ്രകീർത്തിക്കുന്ന നോവലിൽ നേരിൻ്റെ കൊടിപിടിക്കു ന്നത് സുലൈമാനെന്ന കഥാപാത്രമാണ്. വർഗീയതയും ദേ ശീയതയും പല തരത്തിൽ ചർച്ചക്കെടുക്കുന്ന ഈ കാല ത്ത് മതേതര വീക്ഷണത്തെ അടിസ്ഥാനമാക്കി രചിച്ച അ ഫ്ഗാൻബോഗിക്ക് തീർച്ചയായും പ്രസക്തിയുണ്ടെന്ന് ജൂ റി വിലയിരുത്തി.ശ്രീ ഷൈൻ ഷൗക്കത്തലിക്ക് അഭിനന്ദനങ്ങൾ. ജൂറിയു ടെ വിലയിരുത്തലും ഒപ്പം ചരിത്രകാരനായ ഡോ. എം.ജി.എ സ് നാരായണൻ്റെ അവതാരികയും ഡോ.ടി.ജമാൽ മുഹ മ്മദിന്റെ പഠനവും നോവലിനെ ആഴത്തിൽ അപഗ്രഥിക്കുന്നു ണ്ട്. നോവലുകൾ വിലയിരുത്തിയ ശ്രീ. പി.സുരേന്ദ്രൻ ശ്രീ. സജയ് കെ.വി ഡോ.പി ഉഷാറാണി ശ്രീ പ്രശോഭ് സാക ല്യം എന്നിവരോട് പ്രത്യേക നന്ദി. ഈ നോവൽ മികച്ച അ നുഭവം തന്നെയാകുമെന്നതുകൊണ്ട് അഭിമാനത്തോടെ വാ യനക്കായി സമർപ്പിക്കട്ടെ.