എഴുത്തിന്റെയും വായനയുടെയും ഭാഷയുടെയും പരിഭാഷയുടെയും എഴുതലിന്റെയും വെട്ടിക്കളയലിന്റെയും വായിച്ചതുകൊണ്ടുള്ള എഴുത്തിന്റെയും അങ്ങനെ എഴുതിയതുകൊണ്ടുള്ള പ്രതിസന്ധികളുടെയും കലക്കം ഈ കഥകളില്‍ ഒട്ടാകെ നിറഞ്ഞുനില്‍ക്കുന്നു. ഇത് സന്ദേശിപ്പിക്കലിന്റെ സന്ദേഹിപ്പിക്കലുകളായി വളരുന്നു. എന്നാല്‍ പ്രവീണിന്റെ കഥകളില്‍ ഈ അഭൗമതയെ വലയം ചെയ്യുന്നത് പാവംപിടിച്ച മനുഷ്യരുടെ നിത്യപീഡകളാണെന്നതും കാണണം. യുവാത്മാക്കളുടെ ഉള്‍പ്പരിക്കുകളാണ് അതിന്റെ പശമണ്ണ്. പ്രേമപാതകികളും പ്രേമപതിതകളുമായി ഉഴലുന്ന ആണും പെണ്ണും നിറഞ്ഞതാണീ ലോകം. ചെളിയില്‍ ചോര കുഴയുന്ന കുഴമണ്ണിലാണ് ഈ പാത്രവേല. - അന്‍വര്‍ അബ്ദുള്ള പ്രവീണിന്റെ കഥകള്‍ ഏകാകിയുടെ ഉന്മാദിയുടെ അന്തര്‍മുഖന്റെ അവനവനോടു തന്നെയുള്ള അമര്‍ത്തിയ സംസാരങ്ങളാണ്. കഥാപാത്രങ്ങള്‍ ഇത്തരമാളുകളുടെ പകര്‍ന്നാട്ടങ്ങളും. പൊതുവീഥികളല്ല അടച്ചുമൂടിയ സ്വന്തം മനസ്സിന്റെ ഇരുണ്ട വഴികളിലൂടെയാണ് ഇവരുടെ സഞ്ചാരം. അതിനാല്‍ത്തന്നെ വെളിച്ചത്തില്‍ ഇവരെ കാണുക അസാധ്യം. പുസ്തകം വായിച്ചു കഴിഞ്ഞൊറ്റക്കിരിക്കുമ്പോള്‍ ഇവരോരോരുത്തരും പതുക്കെ കടന്നു വരും. എതിരെയുള്ള കസേരയിലിരിക്കും. മൗനത്താല്‍ സംവദിക്കും. കഥകള്‍ വീണ്ടും വീണ്ടുംവായിപ്പിക്കും. - ഇ. സന്ധ്യ
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.