*COD & Shipping Charges may apply on certain items.
Review final details at checkout.
₹128
₹135
5% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
കവിതകളില്‍നിന്ന് കിനിയുന്ന ഭാവാത്മകതയുടെ അനുരണനങ്ങളാല്‍ സമ്പന്നമാണ് ഈ സമാഹാരം. നര്‍മ്മത്തിന്‍റെ മേമ്പൊടിയും അനുഭവത്തിന്‍റെ രസാത്മകതയും സമ്മേളിക്കുമ്പോള്‍ ഈ കാവ്യവഴികള്‍ കാലാതീതമാകുന്നു.പ്രകൃതിയും സംസ്കൃതിയും തമ്മിലുള്ള വൈരുദ്ധ്യത്തിന്‍റെ ഒത്ത നടുക്കാണ് ചന്ദ്രതാര തന്‍റെ കവി വ്യക്തിത്വത്തെ പ്രതിഷ്ഠിച്ചിരിക്കുന്നത്. സംസ്കൃതിയിലെ ഓരോ കര്‍മ്മവും പ്രകൃതിയില്‍ ഒരു നിഴല്‍ വീഴ്ത്തുന്നുണ്ട്. അതു പെറുക്കിയെടുക്കാതെ ചന്ദ്രതാരയുടെ ഒരു കവിതയും മുഴുമിക്കുന്നില്ല. തന്‍റെ പൗരജീവിതത്തിന് സമാന്തരമായി ഒരു പ്രാകൃതിക ജീവിതവും ഇക്കവി ജീവിച്ചു തീര്‍ക്കുന്നുണ്ട്. തന്‍റെ തന്നെ ആ അപരത്വത്തെ കണ്ടെടുക്കലും വെളിപ്പെടുത്തലും കൂടിയാണ് ചന്ദ്രതാരയ്ക്ക് കവിത. അപരയെ കാണാനുള്ള ത്വരയാണ് ഈ കവിയുടെ സഞ്ചാരപഥത്തിന്‍റെ നാമസൂചി. കവിതകള്‍ മുഴുക്കനെയും പിഴിഞ്ഞെടുത്താല്‍ കിട്ടുന്ന ആരായല്‍ പച്ചയിലേക്ക് ദൂരമെത്ര എന്നാണ്.