*COD & Shipping Charges may apply on certain items.
Review final details at checkout.
₹249
₹340
26% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
'കടലമ്മയുടെ അഴകും ആകാശത്തിന്റെ പ്രസരിപ്പും കണ്ട് ഞാന്‍ എന്റെ മനസ്സിനെ പറക്കാന്‍ വിടുന്നു. കടലമ്മ എനിക്ക് സമ്മാനിച്ച നിറക്കൂട്ട് കൊണ്ട് എന്റെ സ്വപ്നങ്ങള്‍ വര്‍ണ്ണാഭമാകുന്നു. തീരത്ത് കാത്തിരിക്കുന്ന എന്നരികിലേക്ക് എത്തുന്ന തിരമാലകളില്‍ കടലമ്മയുടെ സ്‌നേഹം ഞാന്‍ മണക്കുന്നു. അടങ്ങിയിരിക്കാത്ത എന്റെ മനസ്സിനെ കടലമ്മയ്ക്കിഷ്ടമാണ്. 'മനുഷ്യജീവിതവും കടല്‍പോലെയല്ലേ? കാറും കോളും തിരമാലകളും വേലിയേറ്റവും വേലിയിറക്കവും കൊടുങ്കാറ്റും ജീവിതത്തിനുമുണ്ട്. ശാന്തിയും അശാന്തിയും നിര്‍വ്വികാരതയും നിറക്കൂട്ടുകളും ചാരുതയും ഒക്കെയുണ്ട്. എന്നാല്‍ അഗാധതയില്‍ വിലപ്പെട്ട പവിഴവുമുണ്ട്. അവിടെ പ്രതീക്ഷയുണ്ട്. കടലമ്മ എനിക്ക് എന്നും കരുത്താണ്. കടലമ്മയുടെ ഭംഗി എനിക്കു വേണം. ഉഗ്രത എനിക്കു വേണം. കടലമ്മയെപ്പോലെ സ്വതന്ത്രയാകണമെനിക്ക്. കടലും മത്സ്യങ്ങളും മറ്റ് കടല്‍ ജീവികളും മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന ജനങ്ങളുടെ ജീവിതവുമെല്ലാം ആഴത്തില്‍ പ്രതിപാദിക്കുന്ന ഗ്രന്ഥം. വായനക്കാരെ അറിവിന്റെ പുത്തന്‍ ലോകത്തിലേക്കു നയിക്കാന്‍ പര്യാപ്തമായ മികച്ച ശാസ്ത്ര നോവല്‍.