സത്യവും അഹിംസയുമായിരുന്നു മഹാത്മാവിന്റെ മതം. മതേതരമായ ആത്മീയതയുടെ പ്രഭപരത്തി നിഷ്കാമകർമ്മിയായി ജീവിക്കുകയും തന്റെ വിശ്വാസപ്രമാണങ്ങളിൽ അചഞ്ചലനായി ഉറച്ചുനിന്നതുകൊണ്ട് മതഭ്രാന്തരാൽ വധിക്കപ്പെടുകയും ചെയ്ത ആ ധീര കർമ്മയോഗിയുടെ അസാധാരണമായ ജീവിതപഥങ്ങളിലൂടെ കടന്നുപോകുന്ന പുസ്തകം. മഹാത്മാഗാന്ധിയെ ഓർക്കുന്നതുതന്നെ രാഷ്ട്രീയപ്രവർത്തനമാകുന്ന സമകാലിക ഇന്ത്യയിൽ ജനാധിപത്യത്തെയും ബഹുസ്വരതയെയും ശക്തിപ്പെടുത്താനും അതിനെ ദുർബലപ്പെടുത്തുന്നവർക്കെതിരായി പോരാടാനും ഊർജ്ജം പകരുന്നതാണ് അദ്ദേഹത്തിന്റെ ജീവിതവും സന്ദേശവുമെന്ന് ഈ കൃതി പറഞ്ഞുതരുന്നു. ആകാശവാണി തിരുവനന്തപുരം നിലയത്തിൽ നിന്ന് പ്രക്ഷേപണം ചെയ്യപ്പെട്ട 'ഗാന്ധിമാർഗം' എന്ന പ്രതിവാരപരിപാടിക്കുവേണ്ടി എഴുതപ്പെട്ട വിവിധ പരമ്പരകളുടെ സമാഹാരം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.