ഓർമ്മക്കുറിപ്പുകൾ അപ്പോഴപ്പോൾ കുറിച്ചിട്ടതും തീർത്തും ഉത്തമബോദ്ധ്യമുള്ളതും ആകുന്നു. എൻ്റെ പൂർവ്വികർ ജീവിച്ചിരുന്ന കാലത്ത് പല വസ്‌തുതകളും വ്യക്തമായി മനസ്സിലാക്കാൻ സാധി ച്ചിട്ടില്ല. ആ കാലഘട്ടം അങ്ങനെ ഉള്ളതായിരുന്നു. ഞാൻ ജനിച്ചു വളർന്ന കൈതറ കുടുംബ പുരാണം പ്രധാനപ്പെട്ട മറ്റു ചില കുടുംബ ങ്ങൾ ബന്ധപ്പെട്ട വ്യക്തികൾ എന്നെ ഞാനാക്കിയ അണിയൂർ ദേവീ ക്ഷേത്രം മറ്റു ക്ഷേത്രങ്ങൾ എൻ്റെ പ്രവർത്തന മണ്ഡലങ്ങളായ കേന്ദ്രീയ വിദ്യാലയങ്ങൾ മറ്റു സ്‌കൂളുകൾ പൊതു കാര്യങ്ങൾ അനുഭവങ്ങൾ ജീവിതവുമായി ബന്ധപ്പെട്ട ചില പൊതുവായ വസ് തകൾ ഇവയൊക്കെയാണ് ഈ പുസ്‌തകത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. എല്ലാകാര്യങ്ങളും ഓർമ്മയിൽനിന്നായതുകൊണ്ട് ചില കാര്യങ്ങൾ ആവർത്തിച്ചുപോയിട്ടുണ്ടാകാം. മലയാള ഭാഷയിൽ അത്ര നൈപുണ്യം ഇല്ലാത്തതുകൊണ്ടും ജീവിതത്തിൻ്റെ ഭൂരിഭാഗവും ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കേണ്ട ജോലിയും സാഹചര്യങ്ങളും ആയിരുന്നതു കൊണ്ടും അവതരണ ശൈലിയിലും ചില തെറ്റുകുറ്റങ്ങൾ ഉണ്ടായിട്ടുണ്ടാകാം. വസ്‌തുതകൾ മറച്ചുവച്ച് കാര്യങ്ങൾ വെളിപ്പെടുത്തിയാൽ മനസ്സിലു ള്ളതെല്ലാം പ്രകടമാകില്ല. വസ്‌തുതകൾ സത്യസന്ധമായി മനസ്സു തുറന്ന് കുറിയ്ക്കുമ്പോൾ സ്വാഭാവികമായും സുഖകരമല്ലാത്ത ചില പരാമർശങ്ങൾ കടന്നുകൂടിയിരിക്കാം. ഈ ഓർമ്മക്കുറിപ്പുകളിൽ അറിഞ്ഞോ അറിയാതെയോ ആരെയും വേദനിപ്പിയ്ക്കാതിരിയ്ക്കാൻ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.