കലാചരിത്രത്തെ സംസ്]കാരചരിത്രം എന്ന നിലയില്] നോക്കിക്കാണാനുള്ള ശ്രമമാണ് ഈ സമാഹാരത്തിലെ പഠനങ്ങളിലുള്ളത്. ഒരു കാലയളവിലെ സമഗ്രജീവിതരീതിയുടെ ഭാഗമെന്ന നിലയില്] കലയെയും കലാ നിര്]മ്മിതികളെയും നോക്കിക്കാണാനുള്ള ശ്രമം എന്നു പറയാം. ഒരു സവിശേഷ കാലയളവിലെ ഇതര ജീവിതയാഥാര്]ത്ഥ്യങ്ങളോട് ബന്ധപ്പെട്ടുകൊണ്ട് ഏതെങ്കിലുമൊരു കലാവസ്തുവോ കലാപാരമ്പര്യമോ നിലവില്] വരികയും പ്രവര്]ത്തിക്കുകയും ഫലമുളവാക്കുകയും ചെയ്യുന്നതെങ്ങനെ എന്ന ആലോചന. അതുവഴി കലയെയും ആശയാനുഭൂതികളെയും പ്രതിഫലനപരമായോ പ്രതിനിധാനപരമായോ നോക്കിക്കാണുന്ന സാമൂഹ്യ ശാസ്ത്ര സമീപനങ്ങള്]ക്കപ്പുറം കടന്ന് അവയുടെ ഭൗതികതയെയും ഭാവശക്തിയെയും അഭിസംബോധന ചെയ്യാനും വിശദീകരിക്കാനുമാണ് ഈ പഠനങ്ങള്] താല്പര്യപ്പെടുന്നത്. ആ നിലയില്] സാംസ്]കാരിക പഠനങ്ങളുടെ വഴിയിലൂടെ നീങ്ങുന്നവയാണ് ഈ പഠനങ്ങള്].
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.