വായനക്കാരെ ഉദ്വേഗഭരിതരാക്കുന്ന ഇതിവൃത്തം മെനഞ്ഞെടുക്കുന്നതിൽ ശ്രീനി ഇളയൂരിന്റെ മികവാണ് ഈ പുസ്തകത്തിലെ കഥകൾ. എവിടെയും നടക്കാവുന്ന ഒരു റോഡപകടത്തിൽനിന്ന് ഊഹങ്ങളെ അതിശയിപ്പിക്കും വിധം ട്വിസ്റ്റുകളിലേക്ക് പുരോഗമിക്കുന്ന ടൈറ്റിൽ കഥ മുതൽ എൻഡോസൾഫാൻ ദുരന്തമുഖങ്ങളുടെ ഓർമകളെ തിരികെകൊണ്ടുവരുന്ന സർവനാശിനി, ദൈനംദിനജീവിതപരിസരങ്ങളിൽനിന്ന് അതിദ്രുതം വളരുന്ന, രാത്രിയിൽ ഒരു സന്ദർശകൻ, അതിഥി ദേവോ ഭാവ, വിചാരണ.. ഈ കഥകളെല്ലാം തന്നെ ഒരേസമയം സാഹിത്യപരവും ജനപ്രിയവുമായ വായനയെ തൃപ്തിപ്പെടുത്തുന്നതാണ്. ഒരിരുപ്പിൽ പൂർണമായും വായിക്കാവുന്ന ആഖ്യാനം എന്ന അലൻപോയുടെ പ്രസിദ്ധമായ നിർവചനത്തെ അന്വർത്ഥമാക്കുന്നു ഈ പുസ്തകത്തിലെ കഥകൾ.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.