This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.NA,അറബ് ജീവിതത്തിൻറ്റെ മനുഷ്യാവസ്ഥയും രാഷ്ട്രീയവും
ആവിഷ്കരിക്കുന്ന കഥകൾ. മണൽകാറ്റും അതിജീവനവും
ഇരുട്ടും വെളിച്ചവും സ്നേഹവും സഹനവുമെല്ലാം മാറിമാറി പ്രത്യക്ഷപ്പെടുന്ന ഈ കഥകൾ പുതിയ കാലത്തിൻറ്റെ കഥാവായനക് ചരിത്രപരമായ ഒരിടം ഒരുക്കുന്നു. അറബിസാഹിത്യത്തിലെ ആദ്യകാല കഥകൾ തൊട്ട് ഏറ്റവും പുതിയ കാലത്തിൻറ്റെ കഥകൾ വരെ ഉൾപ്പെട്ട ഈ പുസ്തകത്തിലെ ഓരോ കഥയും ഓരോ ഭൂഖണ്ഡങ്ങളാകുന്നു. ചെറുകഥ ഏറ്റവും സജീവമായി വായിക്കപ്പെടുന്ന ഈ കാലത്ത് അറബ് ആധുനികകഥകൾ തുറന്നിടുന്ന ശക്തമായ ആഖ്യാനങ്ങളെ ഈ സമാഹാരത്തിലൂടെ പരിചയപെടാനാവും,ഇരുട്ടുമറയിൽ അകപ്പെട്ട സ്ത്രീജീവിതങ്ങളുടെ ആത്മസംഘർഷങ്ങളെ
തൊട്ടറിഞ്ഞ് പുരുഷാധികാരത്തെ എഴുത്തുകൊണ്ട് നേരിട്ട അറബ്
എഴുത്തുകാരികളുടെ വിപ്ലവാത്മകമായ കഥകൾ.
ചരിത്രത്തെയും മിത്തുകളെയും ചേർത്തുവെച്ച് വർത്തമാനകാല രാഷ്ട്രീയ
അധികാരങ്ങളെ ചോദ്യം ചെയ്തുകൊണ്ട് സ്ത്രീ അനുഭവിക്കേണ്ട
സ്വാതന്ത്ര്യത്തെക്കുറിച്ച് ധൈര്യം ചോർന്നുപോകാതെ ഇടപെടുകയാണ് ഈ
എഴുത്തുകാരികൾ തങ്ങളുടെ കഥകളിലൂടെ.
ഈജിപ്ത് ,ലബനോൺ, ഇറാഖ്, പലസ്തീൻ, ജോർദാൻ, സിറിയ, സഊദി അറേബ്യ,
യു. എ. ഇ, ബഹറൈൻ, ഒമാൻ, കുവൈത്ത്, യമൻ, അൾജീരിയ, ലിബിയ, സുഡാൻ,
മൊറോക്കൊ എന്നീ രാജ്യങ്ങളിലെ നാല്പതോളം കരുത്താർന്ന കഥകളുടെ
സമാഹാരം.