അരങ്ങിന്റെയും അഭിനയത്തിന്റെയും ആത്മാവ് അറിഞ്ഞ നടനായിരുന്നു ഭരത് മുരളി. അഭിനയം പൂര്‍ണ്ണ സമര്‍പ്പണമായിരുന്നു മുരളിക്ക്. സിനിമയില്‍ തിരക്കേറുമ്പോള്‍ തന്നെ അരങ്ങ് മുരളിയെ എന്നും മാടിവിളിച്ചിരുന്നു. അഭിനയകലയുടെ അകംപൊരുള്‍ തേടി മുരളി നടത്തിയ അന്വേഷണങ്ങളാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം. അഭിനേതാവിനും സംവിധായകനും ആസ്വാദകനും ഒരുപോലെ സഹായകമാകുന്നതാണീ പുസ്തകം. സ്റ്റാനിസ്ലാവ്‌സ്‌കി വെസ്‌വ്‌ലോഡ് മേയര്‍ഹോള്‍ഡ് യെവ്‌ഗെനി വക്തര്‍യോവ് മൈക്കിള്‍ ചെക്കോവ് ഇര്‍വ്വിന്‍ പിസ്‌കേറ്റര്‍ ബെര്‍ത്തോള്‍ട് ബ്രെഹ്ത് അന്റോണിന്‍ അര്‍ത്താഡ് ജാക്യുസ് കോപ്യു ലീ സ്ട്രാസ്ബര്‍ഗ് സ്റ്റെല്ലാ അഡ്‌ലര്‍ ഷേക്‌സ്പിയര്‍ ജോസഫ് ചെയിക്കിന്‍ സെര്‍ജി ഗ്രോട്ടോവ്‌സ്‌കി തുടങ്ങിയ പ്രമുഖരുടെ നാടകത്തെയും അഭിനയത്തെയും പറ്റിയുള്ള സിദ്ധാന്തങ്ങളും നിരീക്ഷണങ്ങളും അനുഭവങ്ങളുമാണ് ഈ പുസ്തകത്തില്‍. അകാലത്തില്‍ പൊലിഞ്ഞ ഭരത് മുരളിയുടെ അരങ്ങേറ്റം: വഴികള്‍ വഴികാട്ടികള്‍ എന്ന കൃതിയുടെ ചിന്ത പതിപ്പ് വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.