*COD & Shipping Charges may apply on certain items.
Review final details at checkout.
₹190
All inclusive*
Qty:
1
About The Book
Description
Author
ജനകീയ സര്‍ക്കാരുകളുടെ കാലത്താണ് പൊതുവിദ്യാഭ്യാസ മേഖല വളര്‍ന്നു വികസിച്ചത്. കേരളത്തില്‍ ഉയര്‍ന്നുവന്ന മദ്ധ്യവര്‍ഗ്ഗം വിദ്യാഭ്യാസ മേഖലയില്‍ പിടിമുറുക്കിയതോടുകൂടി പൊതുവിദ്യാലയങ്ങള്‍ ദുര്‍ബ്ബലപ്പെട്ടു. ഇടതുപക്ഷസര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നപ്പോഴെല്ലാം അത്തരം പ്രവണതകളെ ചെറുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. പക്ഷേ അവ അര്‍ത്ഥവത്തായ രീതിയില്‍ വിജയിച്ചിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാര്‍ നവകേരളം കര്‍മ്മപദ്ധതി ആവിഷ്‌കരിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പുമന്ത്രി സി രവീന്ദ്രനാഥ് നടത്തിയ പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരമാണ് അറിവിന്റെ സാമൂഹ്യപാഠം. മികവാര്‍ന്ന വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ധാരണകള്‍ വികസിച്ചു വരുന്നതിനുള്ള ഉത്തമ ഉപാധികളിലൊന്നാണീ ഗ്രന്ഥം. ഏറെ അഭിമാനത്തോടെ ഈ ഗ്രന്ഥം വായനാ സമൂഹത്തിനായി സമര്‍പ്പിക്കുന്നു.