*COD & Shipping Charges may apply on certain items.
Review final details at checkout.
₹155
₹175
11% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ധീരവും നൂതനവുമായ ശബ്ദം - ഡോ. ശ്രീകല മുല്ലശ്ശേരിയുടെ അത്തരം സ്ത്രീകള്‍ക്ക് എന്തു സംഭവിച്ചു? എന്ന പുസ്തകം വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കു തോന്നിയത് ഇതാണ്. സ്ത്രീപക്ഷത്തുനിന്ന് വാദിക്കുന്ന സമര്‍ത്ഥയായ ഒരു അഭിഭാഷകയെ ശ്രീകല ഓര്‍മ്മിപ്പിക്കുന്നു. പക്ഷേ അവരെ പെണ്ണെഴുത്തുകാരി എന്ന കോളത്തില്‍ തളച്ചിടാന്‍ നമുക്ക് കഴിയുകയില്ല. അവരുടെ വാദമുഖങ്ങളെ നിങ്ങള്‍ പൂര്‍ണമായും അംഗീകരിക്കണമെന്നില്ല. പക്ഷേ ഒരു കാര്യം എനിക്ക് ഉറപ്പുണ്ട്. അവരെ അവഗണിക്കാന്‍ നിങ്ങള്‍ക്കാവില്ല. ടോള്‍സ്റ്റോയ് ദസ്തയെവ്സ്കി തുടങ്ങിയ പഴയകലാ മഹാശയന്മാരെ മാത്രമല്ല ഇന്നത്തെ പ്രശസ്തരായ എഴുത്തുകാരെയും - ഇതില്‍ വിദേശികള്‍ മാത്രമല്ല നമ്മുടെ മലയാളി എഴുത്തുകാരും പെടും - ശ്രീകല നിശിതമായ വിമര്‍ശനത്തിന് വിധേയമാക്കുന്നുണ്ട്. സ്ത്രീയുടെ വ്യാപകമായ ആവശ്യങ്ങളെയും അവകാശങ്ങളെയും അംഗീകരിക്കുന്ന ഏവരും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് ശ്രീകല രചിച്ചിരിക്കുന്നത്. എഴുത്തിന്‍റെ ലോകത്തില്‍ ഈ നവാഗതയ്ക്ക് എല്ലാ ഭാവുകങ്ങളും ഞാന്‍ നേരുന്നു.