എല്ലാ ചികിത്സാ സമ്പ്രദായങ്ങളേയും സംയോജിച്ചുള്ള പ്രവർത്തനമാണ് ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കുന്നത്. ആയുർവേദഗ്രന്ഥങ്ങളിൽ നിന്നുള്ള അറിവുകൾ കാലാനുസൃതമായി തെളിവധിഷ്‌ഠിത രേഖകളായി മാറുക എന്നതാണ് വർത്തമാനകാലം ആവശ്യപ്പെടുന്നത്. ലോകവ്യാപകമായി ഒരു അംഗീകൃത ചികിത്സാരീതിയായി ആയുർവേദം മാറുവാനുള്ള ശ്രമങ്ങൾ തുടരേണ്ടതുണ്ട്. മഹാമാരിക്കാലത്തെ അതിജീവിച്ചതും ശരീരബലം വീണ്ടെടുത്തതുമെല്ലാം ആയുർവേദംകൊണ്ടുകൂടിയാണ്. നൂറ്റിയമ്പതിലധികം രാജ്യങ്ങളിൽ ആയുർവേദദിനം ആചരിച്ചു എന്നുള്ളത് അതിൻ്റെ ആഗോളപ്രാധാന്യത്തെ വ്യക്തമാക്കുന്നു. താളിയോലകളിൽ നിന്ന് 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാധ്യതകളിലേക്കുവരെ എത്തിനില്ക്കുന്നു ആയുസ്സിൻറെ വേദം! ആരോഗ്യം കാത്തുസൂക്ഷിക്കുന്ന ആയുർവേദത്തിൻ്റെ ചരിത്രവും വളർച്ചയും ഇന്നത്തെ അവസ്ഥയും രേഖപ്പെടുത്തുന്ന 21 ലേഖനങ്ങളുടെ സമാഹാരമാണിത്. 'ആരോഗ്യത്തിന് ആയുർവേദം' എന്ന പുസ്‌തകത്തിന്റെ തുടർച്ചയായി വായിക്കാവുന്ന സമാഹാരം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.