രാജ്യം വിഭജിക്കപ്പെടുമ്പോള്‍ ഹൃദയങ്ങള്‍ കൂടിയാണ് വിഭജിക്കപ്പെടുന്നത്. ഇന്ത്യാ പാകിസ്ഥാന്‍ വിഭജനം ഏഴ് പതിറ്റാണ്ടുകള്‍ പിന്നിട്ടു. ലാഹോറിലേക്ക് ദില്ലിയില്‍നിന്ന് പറന്നെത്താന്‍ ഏതാനും മിനിട്ടുകള്‍ മതി. റോഡ് മാര്‍ഗ്ഗമുള്ള ദൂരം 426 കിലോമീറ്ററും. എങ്കിലും ഒരു ശരാശരി ഇന്ത്യക്കാരനെ സംബന്ധിച്ച് പാകിസ്ഥാന്‍ അതിവിദൂരതയിലുള്ള ഒരു രാജ്യമായിക്കഴിഞ്ഞിരിക്കുന്നു. സാംസ്‌കാരികമായും ഭാഷാപരമായും സമാനതകള്‍ ഏറെയുള്ള ഇരുരാജ്യങ്ങളുടെയും സംഘര്‍ഷസ്ഥലികളും ഏറെയാണ്. മുള്ളുവേലികള്‍ കെട്ടിയ അതിര്‍ത്തികളും കൂറ്റന്‍ മലനിരകളും വേര്‍പെടുത്തിയിട്ടും ഭാഗിച്ചുപോയ സോദരര്‍ പരസ്പരം കാണുമ്പോഴുള്ള വികാരമാണ് ഇരുരാജ്യങ്ങളിലെയും ജനതയ്ക്കിടയിലുള്ളത്. മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ റശീദുദ്ദീന്‍ ലാഹോര്‍ കറാച്ചി പേഷാവര്‍ മുസഫറാബാദ് തുടങ്ങിയ പ്രദേശങ്ങളിലൂടെ നടത്തിയ യാത്രയാണ് ഈ പുസ്തകം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.