സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച ഐ എൻ എയുടെ വനിതാസേനയിൽ നേതൃപരമായ പങ്കുവഹിച്ചു കൊണ്ടാണ് ക്യാപ്റ്റൻ ലക്ഷ്മി ദേശീയരംഗത്ത് ശ്രദ്ധേയയാകുന്നത്. യൗവനം സ്വാതന്ത്ര്യസമരത്തിൻ്റെ തീച്ചുളയിൽ സമർപ്പി ച്ച ആ മഹനീയ വ്യക്തിത്വം തൻ്റെ പിൽക്കാലജീവിതം ഇന്ത്യൻ ഇടതുപക്ഷപ്രസ്ഥാനത്തിനായർപ്പിച്ചു. അഹിംസാ മാർഗ്ഗത്തിലൂന്നിയ ഗാന്ധിയൻ സമരമാർഗങ്ങളിലൂടെ ബ്രിട്ടി ഷ് കൊളോണിയലിസത്തിൽനിന്നും മോചനം സാധ്യമല്ല എന്ന തിരിച്ചറിവാണ് ഐ എൻ എയെ തന്റെ കർമ്മപഥ മായി തെരഞ്ഞെടുക്കാൻ ലക്ഷ്മിയെ പ്രേരിപ്പിച്ചത്. അതിനു മുൻപുതന്നെ പാവപ്പെട്ടവർക്ക് വൈദ്യസഹായം ഉറപ്പുവ രുത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു തുടങ്ങിയ ഡോക്ടർ ലക്ഷ്മി സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി മാറി പൂർണമായും സാമൂഹ്യസേവനത്തിൽ മുഴുകി. സ്വാതന്ത്ര്യാന ന്തരം നെഹ്രുവിയൻ സോഷ്യലിസത്തിൻ്റെ പരിമിതികൾ തിരിച്ചറിഞ്ഞ ക്യാപ്റ്റൻ ലക്ഷ്മി കമ്യൂണിസ്റ്റാശയങ്ങളിൽ കൂടുതൽ ആകൃഷ്ടയായി. പിന്നീട് അവസാനകാലംവരെയും ഇന്ത്യൻ ഇടതുപക്ഷത്തിൻ്റെ വളർച്ചയിൽ നേതൃപരമായ പങ്കുവഹിച്ചു. ഏതു തലമുറയ്ക്കും എന്നും ആവേശകരമായ ആ ജീവിതകഥയുടെ രണ്ടാം പതിപ്പ് ചിന്ത പബ്ലിഷേഴ്സ് വായ നക്കാർക്കായി സമർപ്പിക്കുന്നു
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.