*COD & Shipping Charges may apply on certain items.
Review final details at checkout.
₹100
All inclusive*
Qty:
1
About The Book
Description
Author
ഓരോ മനുഷ്യനും ജീവിക്കാൻ ഉത്തേജനം നൽകുന്നത് ആഗ്രഹങ്ങളാണ്. തന്റെ ആഗ്രഹങ്ങൾ നേടിയെടുക്കുമ്പോൾ കിട്ടുന്ന സുഖം 10 മാസം നൊന്ത് പ്രസവിക്കുന്ന അമ്മയ്ക്ക് കിട്ടുന്ന പോലെയാണ് ആഗ്രഹങ്ങൾ ഇല്ലാത്തവരായി ആരുമില്ല അങ്ങനെ ഒരായിരം ആഗ്രഹങ്ങൾക്കിടയിലെ ചെറിയ വലിയ ആഗ്രഹമാണ് ഈ പ്രസിദ്ധീകരണം. വർഷങ്ങൾ കൊണ്ട് മനസ്സിൽ കുറിച്ച വരികൾ പ്രസിദ്ധീകരണത്തിന് വേണ്ടി ചിട്ടപ്പെടുത്തിയപ്പോൾ വല്ലാത്ത ആനന്ദമാണ് എനിക്ക് ഉണ്ടായത്.കലാലയ ജീവിതം കഴിഞ്ഞ് 2022 ലാണ് എൻറെ കവിതകൾ പ്രസിദ്ധീകരിച്ചാലോ എന്ന് ആലോചന വന്നത്. പിന്നെ രണ്ടാമതൊന്നും ചിന്തിച്ചില്ല കാച്ചിക്കുറുക്കി ചിട്ടപ്പെടുത്തി വെച്ച കവിതകൾ എഴുതിത്തുടങ്ങി മനസ്സിൻറെ മെമ്മറിയിൽ നിന്ന് കടലാസിന്റെ മാറിലേക്ക് പണ്ടുകാലത്തെപ്പോലെ പുസ്തകം പ്രസിദ്ധീകരിക്കാൻ പ്രസാദ്ധകരുടെ കുറവ് ഇപ്പോൾ ഇല്ലല്ലോ എന്ന മറ്റൊരു ആശ്വാസവും തോന്നി അങ്ങനെ ഒരുപറ്റം കവിതകൾ പുനർജനിച്ചു അതിൽ ചിലത് നവജാതരായിരുന്നു.