*COD & Shipping Charges may apply on certain items.
Review final details at checkout.
₹100
All inclusive*
Qty:
1
About The Book
Description
Author
ഈ നാടകത്തിന് പല പ്രത്യേകതകളുണ്ട്. ഇതിവൃത്തം തന്നെ ആദ്യമെടുക്കണം. രാവണനെ വിവരിക്കുന്നതിന് ഒറ്റ ഗ്രന്ഥത്തെയോ പാരമ്പര്യത്തെയോ മാത്രമല്ല നാടകകൃത്ത് ആശ്രയിച്ചിരിക്കുന്നത്. സന്ദര്‍ഭവും പാത്രങ്ങളും ആദികാവ്യത്തിലേക്ക് തന്നെ. എന്നാല്‍ സംഭവങ്ങള്‍ പലയിടത്തായി ചിതറിക്കിടക്കുന്നവയെ സമാഹരിച്ചവയാണ്. സീതയുമായുള്ള ബന്ധമാണിവയില്‍ ഏറ്റവും മുഖ്യം. സീത മായാസീതയാണെന്ന മണ്ഡോദരിയുടെ വെളിപ്പെടുത്തലും ഇത്തരത്തിലുള്ളതാണ്. അത് വാല്മീകി രാമായണത്തിലുള്ളതല്ല. അതുപോലെതന്നെയാണ് മിക്ക ശാപങ്ങളും. എന്നാല്‍ ഇവയൊന്നും നിര്‍മൂലമാണെന്ന് പറയാനും വയ്യ. വളരെ പരന്ന രാമായണപാരമ്പര്യത്തിലെ പല കൃതികളിലുമുള്ളതാണീ ഉപകഥകള്‍. തേനീച്ച പല പൂക്കളില്‍നിന്നും പൂമ്പൊടി ശേഖരിച്ചൊരിടത്ത് കൂട്ടുന്നതുപോലെ നാടകകൃത്ത് ഓരോ സന്ദര്‍ഭത്തില്‍ ഔചിത്യമനുസരിച്ച് ചിതറിക്കിടന്ന കഥകളെ ഒരിടത്ത് സന്നിവേശിപ്പിച്ചിരിക്കുന്നു.