*COD & Shipping Charges may apply on certain items.
Review final details at checkout.
₹157
₹200
21% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ഭാവരാഗതാളലയങ്ങളേതും ഇല്ലാതെ ഒരുതരം വിളിച്ചുപറയൽ സ്വഭാവമാണ് പുതിയ കവിതകൾക്കുള്ളത്! ഇതിനെ കുറുമൊഴി എന്നു വിളിക്കാം. ഹൈക്കു കവിതകൾ എന്ന വിളിപ്പേരും ഇതിനുണ്ട്. മലയാളത്തിലെ കുറുങ്കവിതാ പ്രസ്ഥാനത്തിന്റെ എഴുത്തച്ഛൻ കുഞ്ഞുണ്ണിമാഷാണെന്നു പരക്കെ ധാരണയുണ്ട്. പക്ഷേ കുഞ്ഞുണ്ണി മാഷിനെങ്ങനെ ഇത്തരമൊരു കാവ്യസംസ്ക്കാരം കൈവന്നു കിട്ടി? ഇതിനുത്തരം തേടുമ്പോൾ നാം എത്തിച്ചേരുക അതിവിപുലവും അടിമുടി ജനകീയവുമായ നമ്മുടെ പഴഞ്ചൊൽ വാമൊഴി വഴക്കങ്ങളിലേക്കാണ്. ‘മത്തൻകുത്തിയാൽ കുമ്പളം മുളക്കില്ല’ എന്ന പഴഞ്ചൊല്ലിനും ‘പണ്ട് പേറ് ഇന്നു കീറ്’ എന്ന കുഞ്ഞുണ്ണി കവിതക്കുമുള്ള പദവിന്യാസപരമായ ചേർച്ചയും സാരസ്യവും വേർതിരിച്ചറിയാനാകാത്തവിധം ഐക്യരൂപമുള്ളതാണല്ലോ! പഴഞ്ചൊല്ലുകളും കുഞ്ഞുണ്ണിമാഷും ഒക്കെ പ്രതിനിധീകരിക്കുന്ന കുറുമൊഴിവഴക്കത്തിന്റെ ശൈലിയിൽ ഇക്കാലത്തു വിളിച്ചു പറയാനുള്ളത് കുറിച്ചിടുകയാണ് നമ്മുടെ കാലഘട്ടത്തിലെ കവികൾ ചെയ്യുന്നത്! നമ്മുടെ പുതുകവിതകൾക്കും ഒരു പാരമ്പര്യം അവകാശപ്പെടാനുണ്ടെന്നു ചുരുക്കം. ഈ പാരമ്പര്യത്തിന്റെ വഴിയിൽ തന്നെയാണ് കെ.കെ. അൻസാറും സഫർനൂറും ചേർന്നൊരുക്കുന്ന ‘അഴി’ എന്ന കാവ്യസമാഹാരത്തിലെ ‘കുറുമൊഴി’കളും വാങ്മയപഥയാത്ര നടത്തുന്നത്!അവതാരിക: സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി