പരാജനങ്ങളെ വിജയങ്ങളാക്കുന്ന ജീവിതത്തിൻ്റെ ഈ രഹസ്യലിപി വായിക്കാൻ നോവലിസ്റ്റിന് സാധിക്കുന്നു. കൃത്രിമമായി സൃഷ്ടിച്ചെടുത്ത രംഗങ്ങളോ കഥാപാത്രങ്ങളോ ഈ കൃതിയിലില്ല. ലാളിത്യമാണ് ഈ നോവലിൻ്റെ ഹൃദയമുദ്ര. തെറ്റും ശരിയും എന്തെന്ന് നേരിട്ട് വന്നുപറഞ്ഞ് നോവലിസ്റ്റ് പക്ഷം പിടിക്കുന്നില്ല. എന്നാൽ കഥാസന്ദർഭങ്ങളിലൂടെയും ആകസ്‌മികതകളിലൂടെയും തൻ്റെ നിലപാടുകൾ വെളിപ്പെടുത്തുന്നുമുണ്ട് ശ്രീമതി കോമളവല്ലി. പീഡിതരും നിസ്സഹായരുമായ സ്ത്രീകഥാപാത്രങ്ങൾക്കൊപ്പം കഥാകാരി നിലയുറപ്പിക്കുന്നു. താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ എന്ന രാമായണതത്ത്വം വിജയൻ എന്ന കഥാപാത്രത്തിന്റെ ജീവിതഗതിയിലൂടെ നോവലിസ്റ്റ് സമർത്ഥമായി ആവിഷ്കരിക്കുന്നു. ഈ നോവൽ നന്മയുടെയും മനുഷ്യത്വത്തിൻ്റെയും ആത്യന്തികവിജയം ആഘോഷിക്കുന്നു. സ്നേഹംകൊണ്ട് ബന്ധങ്ങൾ ബന്ധുരമാകും സ്വാർത്ഥംകൊണ്ട് ബന്ധനമാകും. മികച്ച വായനാനുഭവം പ്രദാനം ചെയ്യുന്നു എന്നതിനുപുറമേ ചിന്തിക്കാനും തിരുത്താനുംകൂടി പ്രേരിപ്പിക്കുന്നു എന്നതത്രേ ഈ നോവലിന്റെ മൂല്യം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.