*COD & Shipping Charges may apply on certain items.
Review final details at checkout.
₹164
₹200
18% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
പ്രവാസം ഒരുവനില്‍ സൃഷ്ടിക്കുന്ന വേപഥു വിവരണാതീതമായിരിക്കും. മലയാളക്കരയില്‍നിന്നും മണലാരണ്യത്തിലെത്തിയ ഒരു യുവാവിന്റെ തീക്ഷ്ണമായ ജീവിതാനുഭവങ്ങളാണ് ബര്‍ദുബൈ കഥകള്‍ (25 കുബൂസ് വര്‍ഷങ്ങള്‍). ദുബായിയിലെ ചരിത്രമുറങ്ങുന്ന ഒരു സ്ഥലമാണ് ബര്‍ദുബായി. ദുബായി ഉള്‍ക്കടലിനോടു തൊട്ടുരുമ്മിക്കിടക്കുന്ന പ്രദേശമാണിത്. പലതരത്തിലുള്ള മിനാരങ്ങള്‍ തലയുയര്‍ത്തി നില്ക്കുന്ന ബര്‍ദുബായിയിലാണ് ഹിന്ദുക്ഷേത്രവും സ്ഥിതിചെയ്യുന്നത്. വിവിധ ദേശക്കാരായ മനുഷ്യര്‍ കൂടിക്കലര്‍ന്നു ജീവിക്കുമ്പോള്‍ ഉരുവം കൊള്ളുന്ന ജീവിത സാകല്യത്തിന്റെ ചാരുതയും സ്വത്വവൈജാത്യങ്ങളും ഈ കൃതിയുടെ സവിശേഷതകളാണ്. യഥാര്‍ത്ഥത്തില്‍ വന്‍ ജീവിതസംഘര്‍ഷങ്ങളില്‍ ഏര്‍പ്പെടുന്ന ഇടവും താന്‍ വിട്ടുപോന്ന ഇടവും തമ്മിലുള്ള മുഖാമുഖങ്ങള്‍ പ്രവാസിയുടെ മുന്നിലെ അനിവാര്യതയാണ്. ദുബായി ഉള്‍ക്കടലിലെ നേര്‍ത്ത തിരമാലകള്‍ കരയോടു പറയുന്നതുപോലെ രമേഷ് പെരുമ്പിലാവ് നമ്മോടു നടത്തുന്ന മൗനഭാഷണത്തിന് മനസ്സിന്റെ ആഴങ്ങളെ സ്പര്‍ശിക്കാനാകും.