വൈക്കം മുഹമ്മദ് ബഷീർ കഥകളുടെ രാജസദസിൽ നിന്ന് യാത്രപറഞ്ഞിട്ട് 27 വർഷം പിന്നിട്ടിരിക്കുന്നു. ക ഥകളുടെ സുൽത്താൻ്റെ ഇരിപ്പിടം ഇന്നും അനാഥമാ യിക്കിടക്കുന്നു. വൈലാലിൽമുറ്റത്തെ ആ കസേരയിൽ ഒരു രണ്ടാം ബേപ്പൂർ സുൽത്താൻ വന്നിരുന്നിട്ടില്ല ഇരി ക്കുകയുമില്ല. ബഷീർ ഒഴിച്ചിട്ട ആ സിംഹാസനം മറ്റൊ രാൾക്കും കയറിയിരിക്കാനുള്ളതുമല്ല.തീക്ഷ്‌ണമായ അനുഭവങ്ങളും പട്ടിണിയുടെ പാഠങ്ങ ളും കരുണയുടെ സ്നേഹമുദ്രകളും കഥയായും നോ വലായും മറ്റും മാറ്റിവരച്ച്ബഷീർ നമ്മെ വിസ്‌മയിപ്പി ച്ചിട്ടുണ്ട്. അതിലേറെ അനുഭവിപ്പിച്ചിട്ടുണ്ട്. അതിഭാവു കത്വത്തിന്റെ മേമ്പൊടിയില്ലാതെ അവ വായനക്കാരന്റെ ആത്മാവിൽതൊട്ടിട്ടുണ്ട്.ബഷീറിനെക്കുറിച്ചും രചനകളെ മുൻനിർത്തിയും ഒ ട്ടേറെ കൃതികളുണ്ടായിട്ടുണ്ട്. ഉണ്ടാകുന്നുമുണ്ട്. എ ന്നാൽ ബഷീറിനെക്കുറിച്ച് കൂടുതലറിയാനും സാഹി ത്യവിദ്യാർഥികൾക്ക് പഠിക്കാനുമുള്ള ഒരു പുസ്‌തകമാ ണിത്.ലഘു ജീവചരിത്രം അദ്ദേഹത്തിൻ്റെ കൃതികളെയും സാഹിത്യ സംഭാവനകളെയും ലളിതമായി വിലയിരു ത്തുന്നു. ബഷീറിനെക്കുറിച്ച് അറിയേണ്ടതെല്ലാം ഇതി ലുൾക്കൊള്ളിച്ചിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഈ പുസ്‌തകം ഇഷ്ടമാകും. ഉറപ്പ്. അതി നുതകുന്ന രൂപത്തിൽ ഈ കൃതി തയാറാക്കിയ ഡോ.പി.ഉഷാറാണിക്ക് പേരക്ക ബുക്സിന്റെ നന്ദി.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.