ഭാഷാ സംസ്‌കാരത്തിന്റെ പ്രാചീനവും കാലികവുമായ അടയാളമാണ്. മനുഷ്യാദ്ധ്വാനവും ഉല്പാദന ഉപാധികളിലുണ്ടാകുന്ന മാറ്റങ്ങളുമാണ് ഭാഷയുടെ വളര്‍ച്ചയ്ക്ക് ആധാരം. കേരളീയരെ ഒറ്റ ജനതയായി നിലനിര്‍ത്തുന്നതില്‍ മലയാള ഭാഷയ്ക്കുള്ള പങ്ക് വലുതാണ്. മലയാള ഭാഷയുടെ പ്രാചീനത സംബന്ധിച്ച് ഒട്ടേറെ പഠനങ്ങള്‍ നടന്നു. പഠനങ്ങള്‍ കണക്കിലെടുത്താണ് മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത്. അതിനുവേണ്ടി യത്‌നിച്ചവരില്‍ പ്രധാനിയാണ് ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍. മലയാള ഭാഷയെ സംബന്ധിച്ച് പല കാലങ്ങളിലായി നടത്തിയിട്ടുള്ള പഠനങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാളഭാഷയെപ്പറ്റി പഠിക്കുന്നവര്‍ക്കും വിജ്ഞാനം തേടുന്ന ഏവര്‍ക്കും ഈ പുസ്തകം സഹായകരമായിരിക്കും.