Bharanakhadana ariyan
Malayalam

About The Book

ഇന്ത്യന്‍ ഭരണഘടനയെ പല ദിശകളിലൂടെ നോക്കിക്കാണാം. ഒന്നാമതായി ഇത് എഴുതിവച്ച് ഭരണഘടനാ നിര്‍മ്മാണ സമിതിയില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്ത് അംഗീകരിക്കപ്പെട്ടതാണ്. അതായത് ലിഖിത ഭരണഘടന. സമഗ്രം; ലോകത്തില്‍ ഏറ്റവും വലുത്; മാറ്റം വരുത്താനും കൂട്ടിച്ചേര്‍ക്കാനും ഒക്കെയുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. രണ്ടാമതായി ഇത് അയവും അയവില്ലായ്മയും സമ്മേളിച്ചിട്ടുള്ളതാണ്. ചില വകുപ്പുകള്‍ സാധാരണ നിയമനിര്‍മ്മാണത്തിലൂടെ ഭേദഗതി ചെയ്യാം; മറ്റു ചിലതു ഭേദഗതി ചെയ്യണമെങ്കില്‍ ദീര്‍ഘവും ആയാസകരവുമായ നടപടിക്രമങ്ങള്‍ അനുവര്‍ത്തിക്കേണ്ടിവരും. മൂന്നാമതായി ഇതു കേന്ദ്രീകൃത ഘടകങ്ങളുടെയും ഫെഡറല്‍ അധികാരത്തിന്റെയും സമന്വയമാണ്. മൊത്തം ഭരണകൂടാധികാരത്തെ കേന്ദ്രലിസ്റ്റും സ്റ്റേറ്റ്‌ലിസ്റ്റും സമാന്തരാധികാരങ്ങളുള്ള ലിസ്റ്റുമായി ഭരണഘടന നിര്‍വ്വചിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനമായി ഈ ഭരണഘടന ഒരു റിപ്പബ്ലിക്കന്‍ ഭരണക്രമം വ്യവസ്ഥ ചെയ്യുന്നു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് ഭരണാധികാരികള്‍. അതുപോലെ തന്നെ ഇത് പാര്‍ലമെന്ററി ഭരണക്രമം അനുവര്‍ത്തിക്കുവാന്‍ അനുശാസിക്കുന്നു ഭരണഘടനയുടെ സമഗ്രമായ ഒരു പഠനം ആവശ്യമായിരിക്കുന്ന ഈ ചരിത്രദശാസന്ധിയില്‍ വിശ്വാസപൂര്‍വ്വം ഞങ്ങള്‍ അവതരിപ്പിക്കുന്നു ഡോ. എ സുഹൃത്കുമാറിന്റെ ഭരണഘടനയെ അറിയാന്‍.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE