''''അവനോടുള്ള പ്രണയത്തില്‍ അറ്റമില്ലാതെ സഞ്ചരിച്ചും വഴിതെറ്റിയും പിണഞ്ഞും അവനിലേക്കു തന്നെ കുതിച്ചു യാത്ര ചെയ്ത ഒരുവളുടെ ആത്മഭാഷണങ്ങള്‍ ബുദ്ധനുമായിട്ടല്ലെങ്കില്‍ പിന്നെ ആരുമായി? എല്ലായ്‌പ്പോഴും ബുദ്ധന്‍ തന്നെ ജയിച്ചു. അല്ലെങ്കില്‍ ഞാന്‍ തന്നെ ജയിച്ചു. ചിലപ്പോള്‍ ബുദ്ധന് എന്റെ മുഖഛായ കണ്ടു. മറ്റുചിലപ്പോള്‍ എനിക്ക് ബുദ്ധന്റെയും. ഭൂമിയിലെ ആദ്യ പ്രണയം എനിക്കവനോടുള്ളതായിരുന്നു. ഭൂമിയിലെ അവസാന പ്രണയവും എനിക്കവനോടുള്ളതുതന്നെയായിരുന്നു. ബുദ്ധാ... എന്റെ പ്രണയമേ നിന്നെ പ്രണയിക്കുകയല്ലാതെ മറ്റ് രക്ഷാമാര്‍ഗ്ഗങ്ങളൊന്നുമില്ലല്ലോ എനിക്ക്.'''' പ്രണയത്തേയും ധ്യാനത്തെയും തൊട്ടെഴുതിയ കവിതകള്‍.