*COD & Shipping Charges may apply on certain items.
Review final details at checkout.
₹249
₹360
30% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
മഹ്മൂദ് സഈദ് ഇറാഖില്‍ ജനിച്ച വിഖ്യാത നോവലിസ്റ്റാണ്. ഇരുപതിലേറെ നോവലുകളും ചെറുകഥാ സമാഹാരങ്ങളും അദ്ദേഹത്തിന്റെ പേരിലുണ്ട്. 2004 ല്‍ പ്രസിദ്ധീകരിച്ച സദ്ദാം സിറ്റിയാണ് ഏറ്റവും ശ്രദ്ധേയമായ നോവല്‍. വിലക്കുകള്‍ക്കും നിരോധനങ്ങള്‍ക്കുമിടയിലാണ് സ ഈദ് തന്റെ രചനകള്‍ നിര്‍വ്വഹിച്ചത്. 1963 മുതല്‍ 2008 വരെ അദ്ദേഹത്തിന്റെ കൃതികള്‍ ഇറാഖില്‍ നിരോധിച്ചിരുന്നു. സഈദ് ഇപ്പോള്‍ സര്‍വ്വകലാശാലാ അദ്ധ്യാപകനും അമേരിക്കന്‍ പൗരനുമാണ്. സഈദിന്റെ ശ്രദ്ധേയമായ രചനകളിലൊന്നാണ് ബിന്‍ ബര്‍ക തെരുവ്. ഈ കൃതിയുടെ ഭൂമിക ഇറാഖിലും മെറോക്കോയിലുമാണ്. ഇറാഖില്‍നിന്നും രാഷ്ട്രീയ അഭയാര്‍ത്ഥിയായി മൊറോക്കോയില്‍ കഴിയുന്ന ഉല്ലാസപ്രിയനായ യുവ അറബി അദ്ധ്യാപകനാണ് ഈ നോവലിലെ ആഖ്യാതാവ്. വീട്ടുതടവില്‍ കഴിയുന്ന ഒരു മുന്‍ വിപ്ലവകാരിയായ ഹബീബ് വളരെ സ്വതന്ത്രമായ ജീവിതം നയിക്കുന്ന റുഖയ്യ എന്നിവരുമായി ഇയാള്‍ക്കുള്ള ബന്ധം മൊറോക്കോയുടെ പശ്ചാത്തലത്തില്‍ ചുരുളഴിക്കുകയാണിതില്‍. സുഖലോലുപത വ്യക്തിസ്വാതന്ത്ര്യം ദാരിദ്ര്യം ജനാധിപത്യം എന്നിവ സംബന്ധിച്ച് മൗലികമായ കാഴ്ചപ്പാടുകള്‍ ഈ കൃതി മുന്നോട്ടുവയ്ക്കുന്നു. പ്രണയവും രാഷ്ട്രീയവും ഇഴപിരിക്കാനാവാത്ത വിധത്തില്‍ കൂടിക്കുഴയുന്ന ഈ നോവല്‍ ആധുനിക ക്ലാസിക്കായി കരുതപ്പെടുന്നു. അറബി ഭാഷയില്‍ എഴുതപ്പെട്ട ഈ കൃതി മൂലഭാഷയില്‍ നിന്നും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ഡോ. എന്‍ ഷംനാദാണ്.