*COD & Shipping Charges may apply on certain items.
Review final details at checkout.
₹117
₹130
10% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
About the Book: ജീവിതത്തിൻ്റെ പല പല മുഹൂർത്തങ്ങളിൽ ഏകാന്തതയുടെ നിഴൽക്കാഴ്ച്ചകളിൽ മനസ്സിൽ ഉയർന്നു വന്ന കുത്തിക്കുറിക്കലുകൾ ..... അവയെ കോർത്തിണക്കി അനുവാചകർക്കു മുന്നിൽ സമർപ്പിക്കുകയാണ്. ഒരു ചെറു വാർത്തയോ പൂക്കൾ പൊഴിച്ചു നിൽക്കുന്ന വഴിയരുകിലെ മരമോ നിലാവിൽ പെയ്തൊരു തണുത്ത മഴയോ റോഡരികിലെ ഒരു മുഖമോ ഈ ചെറുകഥകൾക്ക് ആധാരമായിരുന്നിരിക്കാം. ഭാഷാ ലാളിത്യമോ ബഹുതല വ്യക്തിത്വം പേറുന്ന കനപ്പെട്ട വ്യക്തിത്വങ്ങളോ ജീവിതാനുഭവങ്ങളുടെ ഉൾക്കരുത്തോ ഇവയിൽ കണ്ടില്ലെന്നു വരാം. എങ്കിലും ജീവിതത്തിൻ്റെ കൈവഴികളിൽ നമുക്ക് പരിചയമുള്ള ആരുടെയൊക്കെയോ നിഴലനക്കങ്ങൾ ഇവയിൽ കാണാം . സുഖസൗകര്യത്തിനിടയിലും അസ്വതന്ത്രത മണത്ത വളർത്താമയെ സ്വാതന്ത്ര്യത്തിലേയ്ക്ക് തുറന്നു വിടുമ്പോൾ സഹജീവി സ്നേഹത്തോടൊപ്പം മറ്റൊന്നുകൂടി വിളംബരം ചെയ്യുന്നു. സ്വാതന്ത്ര്യം എന്നത് സ്വയം ഉത്തരവാദിത്വം കൂടിയാണെന്നുള്ളത്.