Bonsayi Marathanalile Ginippannikal

About The Book

ബോൺസായി മരത്തണലിലെ ഗിനിപ്പന്നികൾബിജോ ജോസ് ചെമ്മാന്ത്രബിജോ ജോസ് ചെമ്മാന്ത്രയുടെ കഥകൾ മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ഉൾക്കാഴ്ചകളാണ്. അദ്ദേഹം തന്റെ കഥകളിൽ മനുഷ്യത്വത്തിന്റെ ദിവ്യമായ പ്രകാശം കൊളുത്തിവെയ്ക്കുന്നു. ഈ കഥകളിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയും ആഖ്യാനശൈലിയും അതിനു കൊടുക്കുന്ന പരിചരണവും എത്ര മനോഹരമാണ്. ഓരോ വാചകത്തിനുള്ളിലും ഓരോ ജീവിതചിത്രങ്ങൾ ആവിഷ്‌ക്കരിക്കുന്ന അദ്ദേഹത്തിന്റെ രചനാരീതി എന്നെ വിസ്മയിപ്പിക്കുന്നു.പെരുമ്പടവം ശ്രീധരൻശിൽപ്പഭദ്രതയും ഭാവുകത്വവും നിറഞ്ഞുതുളുമ്പുന്ന 12 കഥകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. സൂക്ഷ്മമായ രചനാശിൽപ്പം രൂപ ഭാവഭദ്രതനവീനത ഇവയൊക്കെ കോർത്തിണക്കി സൗന്ദര്യതൃഷ്ണ തിളങ്ങുന്ന ആഖ്യാനശൈലിയിലൂടെ ആവിഷ്‌ക്കരിച്ചപ്പോൾ തന്റെ ആത്മാവിലുള്ള കവിത തന്മയത്വത്തോടെ കഥകളായി വാർത്തെടുക്കാൻ ബിജോ ജോസിന് കഴിഞ്ഞിരിക്കുന്നു. സമകാലിക ജീവിത സമസ്യകളോടുള്ള തന്റെ ധൈഷണികമായ പ്രതികരണങ്ങളാണ് അദ്ദേഹത്തിന്റെ രചനാതന്ത്രത്തിന്റെ ശക്തിയും സൗന്ദര്യവും.ഡോ. എം.വി. പിള്ളഭൂപ്രകൃതിയുടെയും മനുഷ്യാവസ്ഥയുടെയും ഋതുഭേദങ്ങൾ സൂക്ഷ്മമായി അനുഗമിക്കുന്ന ആഖ്യാനശൈലിയാണ് ബിജോ ചെമ്മാന്ത്രയുടേത്. ശീതകാലവും വേനൽക്കാലവും ശരത്ക്കാലവും വസന്തകാലവും ആഖ്യാനത്തിന്റെ ഇടനാഴികളിൽ വന്നുപോകുന്നു. പ്രണയവും പരിസ്ഥിതിയും അപസർപ്പണവും ഇടകലരുന്ന രചനകളിലൂടെയാണവ നീങ്ങുന്നത്. കാല്പനികവും സാങ്കല്പികവും ആത്മകഥാപരവുമായി അവയുടെ പുതുവഴികളിലേക്കാണ് കഥാകൃത്ത് സഞ്ചരിക്കുന്നത്. ഭ്രമകല്പന വിഭ്രാന്തി സന്ത്രാസം നിരാസം വിസ്മയം തുടങ്ങിയ ഭാവകല്പനകൾ ഈ രചനയ്ക്ക് മാറ്റുകൂട്ടുന്നു.ഡോ. പി.എസ്. രാധാകൃഷ്ണൻ
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE