ഒരു വലിയ റൊമാന്റിക് പൊളിറ്റിക്കൽ ത്രില്ലറിനുള്ള വിഷയമാണ് ശശികുമാർ തന്റെ നോവലിനായി തെരഞ്ഞെടുത്തത്. പക്ഷേ നോവലിസ്റ്റിന്റെ ശ്രദ്ധ സാമൂഹികരാഷ്ട്രീയ ബലതന്ത്രങ്ങളിൽ എന്നതിനേക്കാൾ വ്യക്തിജീവിതത്തിന്റെ സൂക്ഷ്മതലങ്ങളിലാണ്.ഈ കൃതിയുടെ സവിശേഷത അതിന്റെ പാരായണ ക്ഷമതയാണ്. ലളിതവും സുതാര്യവുമായ ഭാഷയിലാണ് എഴുത്തുകാരൻ ആഖ്യാനം നിർവ്വഹിക്കുന്നത്.അവതാരിക: ടി.പി. രാജീവൻ