*COD & Shipping Charges may apply on certain items.
Review final details at checkout.
₹242
₹350
30% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
വിക്‌ടോറിയന്‍ റിയലിസത്തിന്റെയും റൊമാന്റിസിസത്തിന്റെയും പ്രതീകമാണ് തോമസ് ഹാര്‍ഡി. കാല്പനികതയെ യാഥാര്‍ത്ഥ്യവുമായി ബന്ധിപ്പിക്കുന്നതില്‍ ഹാര്‍ഡിയുടെ നോവലുകള്‍ വിജയിച്ചു. കാല്പനിക കവിതകളോടുള്ള കമ്പം ഹാര്‍ഡിയുടെ നോവലുകളിലും നിഴലിച്ചിട്ടുണ്ട്. ഹാര്‍ഡിയുടെ നോവലുകളുടെ അപാരമായ പാരായണക്ഷമതയ്ക്ക് നിദാനമായിട്ടുള്ളതും ഇതുതന്നെയാണ്. തന്റെ ഭാവന കൂട്ടിച്ചേര്‍ത്ത് സൃഷ്ടിച്ച വെസക്‌സ് (ണലലൈഃ) എന്ന പ്രദേശത്താണ് മിക്ക നോവലുകളും കേന്ദ്രീകരിക്കുന്നത്. മദ്യപനായ മൈക്കള്‍ ഹെഞ്ചാര്‍ഡ് എന്ന യുവാവ് തന്റെ ഭാര്യയെയും മകളെയും ഒരു നാവികന് വില്ക്കുന്നു. തന്റെ പ്രവൃത്തിയില്‍ പശ്ചാത്താപമുണ്ടെങ്കിലും ജീവിതം മുന്നോട്ടുകൊണ്ടുപോവുകയാണയാള്‍. കാസ്റ്റര്‍ബ്രിഡ്ജിലെ മേയറായി വളരുന്ന മൈക്കള്‍ ഫ്യൂഡല്‍ മൂല്യങ്ങളെ തകര്‍ത്ത് വളര്‍ന്നുവന്നുകൊണ്ടിരുന്ന പുതിയ കാലഘട്ടത്തിന്റെ പ്രതീകമാണ്. അവിടെ ഏത് അനീതിയും ന്യായീകരിക്കപ്പെടുന്നുണ്ട്. അത്യന്തം സങ്കീര്‍ണ്ണമായ മാനസികവ്യാപാരങ്ങളിലൂടെയാണ് തോമസ്ഹാര്‍ഡിയുടെ കഥാപാത്രങ്ങള്‍ കടന്നുപോകുന്നത്. ഒടുങ്ങാത്ത ആഗ്രഹങ്ങളും പാപബോധവും അസൂയയും പ്രതികാരവുമെല്ലാം ഇവിടെ പത്തിവിടര്‍ത്തുന്നു. മനഃശാസ്ത്രപരമായ അപഗ്രഥനത്തിന്റെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിയ കാസ്റ്റര്‍ബ്രിഡ്ജിലെ മേയര്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് എ എന്‍ സത്യദാസാണ്. നിങ്ങളുടെ ഗ്രന്ഥശേഖരത്തില്‍ ഈ ലോകക്ലാസിക് ഇടം പിടിക്കുമെന്ന് പ്രത്യാശിക്കുന്നു.