അനുദിനം പരിണാമവിധേയമായിക്കൊണ്ടിരിക്കുന്ന മലയാള കവിതയില്‍ അകൃത്രിമമായ രചനാശൈലിയിലൂടെ സ്വന്തമായൊരിടം നേടിയെടുക്കുവാന്‍ ശ്രമിക്കുന്ന യുവകവികളില്‍ ശ്രദ്ധേയനാണ് എന്‍ എസ് സുമേഷ് കൃഷ്ണന്‍. പാരമ്പര്യത്തിന്റെ ഭൂതകാലസ്മൃതികളെ ഉള്ളില്‍ വഹിക്കുമ്പോഴും പുതിയ കാലത്തിന്റെ ഗതിവേഗങ്ങളെ തൊട്ടറിഞ്ഞ് സഞ്ചരിക്കുന്ന കവിതകള്‍ വായനയുടെ വലിയൊരു ലോകത്തെയാണ് അനുവാചകനു മുമ്പില്‍ അവതരിപ്പിക്കുന്നത്. പ്രാദേശികത്തനിമകളെയും സൗന്ദര്യ സങ്കല്പങ്ങളെയും നാട്ടുമൊഴികളെയും അതീവ ഹൃദ്യമായി വരച്ചിടുന്ന സുമേഷ് കൃഷ്ണന്റെ കവിതകള്‍ മലയാള കാവ്യലോകത്ത് ഇടം നേടുമെന്നു പ്രത്യാശിക്കാം.