*COD & Shipping Charges may apply on certain items.
Review final details at checkout.
₹159
₹190
16% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
മാര്‍ക്‌സിസം പ്രയോഗത്തിന്റെ തത്ത്വശാസ്ത്രമാണ്. മാര്‍ക്‌സിസ്റ്റ് തത്ത്വങ്ങള്‍ പ്രയോഗത്തിലൂടെ ബലപ്പെടുന്നവയാണ്. ചരിത്രത്തെ സംബന്ധിച്ച മാര്‍ക്‌സിസ്റ്റ് ദര്‍ശനമാണ് ചരിത്രപരമായ ഭൗതികവാദം. ചരിത്രപരമായ ഭൗതികവാദത്തിന്റെ സിദ്ധാന്തത്തെ സംബന്ധിച്ച് മാര്‍ക്‌സിന്റെയും എംഗല്‍സിന്റെയും ലെനിന്റെയും നിരവധി രചനകളും അവരുടെ വിശകലനങ്ങളും ഇപ്പോള്‍ ലഭ്യമാണ്. ചരിത്രപരമായ ഭൗതികവാദത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങളെപ്പറ്റി മാര്‍ക്‌സിസ്റ്റ് ആചാര്യന്മാര്‍ എഴുതിയിട്ടുള്ളത് പലഗ്രന്ഥങ്ങളിലായി ചിതറിക്കിടക്കുകയാണ്. അതില്‍നിന്നും പ്രസക്തമായവയെ ഒറ്റ ഗ്രന്ഥത്തില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് ഈ പുസ്തകം. മാര്‍ക്‌സിസ്റ്റ് തത്ത്വശാസ്ത്രവുമായി പരിചയപ്പെടുന്നവര്‍ക്കും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കുമുള്ള കൈപ്പുസ്തകമായിട്ടാണ് ഇത് വായനക്കാരിലെത്തുന്നത്. ചരിത്രപരമായ ഭൗതികവാദത്തെപ്പറ്റിയുള്ള പ്രാഥമിക ധാരണ ബലപ്പെടുത്തുന്നതിന് ഈ ഗ്രന്ഥം സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.