ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കൃതി. പരമ്പരാഗതമായി ധരിച്ചുവശായ ചില ചരിത്ര വസ്തുതകളെ ആധുനിക തെളിവുകളുടേയും പുത്തൻ സാഹചര്യങ്ങളുടേയും പിൻബലത്തിൽ വിചാരണ ചെയ്യുന്ന പത്തു ലേഖനങ്ങളുടെ സമാഹാരം. ശബരിമല ചരിത്രത്തിലൂടെ മണിയുടെ വെട്ടും സി പി യുടെ മൂക്കും നാരായണ ഗുരുവും സിറ്റി മേയറും കേരളീയ വിദ്യാഭ്യാസത്തിൻ്റെ നാൾവഴികൾ പ്രാദേശിക ചരിത്രത്തിന്റെ നാൾവഴികൾ... തുടങ്ങി പുത്തൻ അവബോധം നല്‌കുന്ന ചരിത്രാന്വേഷണം. മനുഷ്യസമൂഹം പറയുകയും പ്രവർത്തിക്കുകയും അതിലുപരി ചിന്തിക്കുകയും ചെയ്‌തതെന്തൊക്കെയാണോ അതിന്റെ നേർരേഖയാണ് ചരിത്രം എന്ന സത്യത്തിന് ഉൾക്കാഴ്ച്‌ച നല്‌കുന്ന അപൂർവ്വ പുസ്‌തകം.