ആന്‍ഡ്രിയാ ഡെല്‍ സാര്‍ട്ടൊയുടെ ജീവചരിത്രമാണ് നോവലില്‍ സ്വീകരിച്ചിട്ടുള്ളത്. എങ്കിലും മറ്റുള്ള കഥാപാത്രങ്ങളെ പോലെ പ്രധാനമാണ് പ്രകൃതിയും. വായിച്ചു മനസ്സിലാക്കിയ ഒരു സംസ്‌ക്കാരത്തെയും കഥാപാത്രത്തെയും സമര്‍ത്ഥമായി അവതരിപ്പിക്കാന്‍ നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട്. അനാവശ്യമായ വിശേഷണങ്ങളൊന്നും ചേര്‍ക്കാതെ തെളിഞ്ഞ ഭാഷയില്‍ വിവരിക്കുമ്പോള്‍ ചരിത്രവസ്തുതകളും കലാചരിത്രവും കലാകാരസമൂഹത്തിന്റെ സവിശേഷതകളും പതിനാറ്-പതിനഞ്ച് നൂറ്റാണ്ടുകാലത്തെ നവോത്ഥാന ചിത്രകലാലോകവും വായനക്കാര്‍ക്ക് അനുഭവിക്കാനാകുന്നു. ഒരു പാശ്ചാത്യ ചരിത്ര/കലാചരിത്ര/കഥാപാത്രഭരിതമായ നോവല്‍ മലയാളത്തില്‍ അവതരിപ്പിക്കുക എന്ന പ്രയാസമേറിയ ഒരു കാര്യമാണ് നര്‍ഗിസ് തന്റെ ആഖ്യാനത്തിലൂടെ നിര്‍വ്വഹിച്ചിട്ടുള്ളത്. ഇതിലെ വിജയം നോവലിസ്റ്റിന് അഭിമാനിക്കാന്‍ വക നല്‍കുന്നു.