*COD & Shipping Charges may apply on certain items.
Review final details at checkout.
₹50
Out Of Stock
All inclusive*
About The Book
Description
Author
ലാറ്റിനമേരിക്കന്‍ രാഷ്ട്രീയ ഇടപെടലുകളാണ് മാരിയോ ഫ്രാറ്റിയുടെ നാടകങ്ങള്‍. ദാരിദ്ര്യത്തിന്റേയും ചൂഷണത്തിന്റേയും ഇരകളായ ചിലിയിലെ ജനങ്ങളെ സ്വാതന്ത്ര്യത്തിന്റെ പുതിയ ഉണര്‍വ്വുകളിലേക്ക് നയിക്കാന്‍ ശ്രമിച്ച ഭരണാധികാരിയായിരുന്നു ഡോ.അലഡെ. എന്നാല്‍ അമേരിക്കന്‍ സാമ്രാജ്യത്വം ഒരു പട്ടാള അട്ടിമറിയിലൂടെ അലന്‍ഡെയുടെ നേതൃത്വത്തിലുണ്ടായിരുന്ന ജനകീയ ഗവണ്‍മെന്റിനെ രക്തപങ്കിലമാക്കിയത് 1973-ല്‍. ഈ സമാഹാരത്തിലെ നാല് ഏകാങ്കങ്ങളും ഈ ചരിത്രസന്ധിയെ അടിസ്ഥാനമാക്കിയുള്ളതാണ്. രാഷ്ട്രീയ നാടകങ്ങള്‍ക്ക് അനുയോജ്യമായ ഉീരൗഉൃമാമ സങ്കേതത്തിലൂന്നിയുള്ള ഈ രചനകള്‍ പരിമിത സൗകര്യങ്ങള്‍ കൊണ്ടുപോലും അരങ്ങിനെ പിടിച്ചുലക്കാന്‍ പര്യാപ്തമായ നാടകീയ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് സമ്പന്നമാണ്.