രചയിതാവിനെക്കുറിച്ച്ശ്രീ കെ. രവീന്ദ്രന്റെയും ശ്രീമതി രമണി പി.പി. യുടെയും മൂത്ത മാകളായി 1989 എറണാകുളത്തു ജനനം. കലാ സാഹിത്യ മേഖലകളിൽ താല്പര്യവതി. താളവും ഈണവും മായാതെ മനസ്സിൽ എന്നും കൊണ്ട് നടക്കുന്നു. നഴ്സിംഗിൽ ബിരുദദാരി. 14 വർഷമായി നഴ്സായി ജോലി ചെയുന്നു. ഇപ്പോൾ ഡൽഹിയിൽ ഭർത്താവും കുട്ടികളും ആയി സ്ഥിര താമസം.അവലോകനങ്ങൾഅഴകും ആഴവും ഏറിയ ജീവിതങ്ങൾക്ക് ഏറെ പ്രാധാന്യം കൊടുത്തുകൊണ്ട് തന്നെയാണ് ഇതിലെ ഓരോ കവിതയും ചമയ്ക്കപ്പെട്ടിട്ടുള്ളത്. എഴുത്തിന്റെ ഓരോ ഭാവങ്ങളിലും ഒരു സ്ത്രീപക്ഷ വായന തെളിഞ്ഞു കാണാവുന്നതാണ്. ചിരപരിചിതമായ സ്ത്രീ ഭാവങ്ങളെ അതിന്റെ സൂക്ഷ്മ അവസ്ഥയിൽ തന്നെ നോക്കി കണ്ടുകൊണ്ടാണ് ഓരോ കവിതയും രചിക്കപ്പെട്ടിട്ടുള്ളത്.....മൃദുലാദേവി എസ് സിനിമാഗാന രചയിതാവ് എഡിറ്റർ - പാഠഭേദം മാഗസിൻകീശ കിസ്സാ എന്ന കവിതയിലെ ഫെമിനിസ്റ്റ് അമ്മയെ ഒരു പോരാളിയായാണ് ചിത്രീകരിയ്ക്കുന്നത്. തീർച്ചയായും ഓരോ അമ്മയും പോരാളിയാണ്.കുന്നിക്കുരുമഴയിൽത്തുടങ്ങി ജീവിതജോലിവരെ പതിനെട്ടു കവിതകളും ആസ്വദിച്ചാണു വായിച്ചത്.സ്വയം പരിചയപ്പെടുത്തൽതന്നെ വളരെ വ്യത്യസ്തമായാണ് രമ്യ ചെയ്തിരിക്കുന്നത്;അതൊരൽപം രസകരമായിത്തോന്നുകയും ചെയ്തു.....സിന്ധു ഗോപൻ നഴ്സിംഗ് ഓഫീസർ എഴുത്തുകാരി