വായനയും ഭാവനയും കൊണ്ട് ജീവിതാനുഭവങ്ങളെ വലിയ കഥാപരിസരത്തേക്കു കൂട്ടിക്കൊണ്ടുപോകുകയാണ് റംഷീല റംഷി. സാധാരണ വീട്ടമ്മയുടെ ധർമസങ്കടങ്ങൾ.വേറിട്ട പത്തുകഥകൾ. ആശയങ്ങളുടെ പുതിയ ആകാശങ്ങൾ ഈ കഥകളിൽ കാണുന്നു. ''അച്ചുവിന്റെ കത്തു''കളിലെ അ ശ്വതിയും ''ഒരുനോക്കുകാണാ''നിലെ സുഭദ്രടീച്ചറും നജീബും നജ്‌മയും ''മുഖമില്ലാത്ത''വളിലെ ഷഹാനയും ''നിലവിളിക്കാറ്റി ''ലെ ജയശ്രീയും എല്ലാം ജീവിതത്തിൽ നിന്ന് പറിച്ചുചീന്തിയ ചില ഏടുകൾ തന്നെയാണെന്നു എഴുത്തുകാരിയുടെ സാക്ഷ്യം. ഒപ്പം നടന്ന മനുഷ്യരുടെ കണ്ണീരിലും കിനാവിലും ചോരയു ടെ തൂവലുകൊണ്ടുചിത്രം വരയ്ക്കുന്നു കഥാകാരി.ഓരോകഥയും അവസാനിപ്പിക്കുന്നിടത്ത് പുതിയ നക്ഷത്ര ങ്ങളുടെ വെളിച്ചം കാണാം.ജീവിതത്തിലെ സ്വപ്‌നസന്നിഭമായ മുഹൂർത്തങ്ങളല്ല ഈ ക ഥകളുടെ ഉൾക്കാമ്പ്. സങ്കടങ്ങളുടെ സംഗീതമുണ്ടവയിൽ. സം ഘർഷങ്ങളുടെ സഹനമുണ്ട്. പ്രണയത്തിന്റെ തേൻകണങ്ങ ളുണ്ട്. ഈ കഥാകാരിയിൽ ഞങ്ങൾക്കു പ്രതീക്ഷയുണ്ട്. അ തുകൊണ്ടാണ് യു.എ ഖാദർ കഥാപുരസ്‌കാരത്തിലേക്കു അ യച്ചുകിട്ടിയ 125 കഥാകൃത്തുക്കളിൽ നിന്ന് സവിശേഷമായ ക ഥകളായി ഈ കഥകളെ ഞങ്ങൾ തിരഞ്ഞെടുത്തത്. ഈ ക ഥകളെ സ്വീകരിക്കുക. കഥാകാരിയെയും. വെറുതെയാവില്ല ഈ വായന എന്ന ഉറപ്പുതരുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.