ലോകത്ത് വര്‍ഷം തോറും കോടിക്കണക്കിന് ജനങ്ങള്‍ക്ക് ജലദോഷം വരുന്നുണ്ട്. അവയില്‍ പകുതി പേര്‍ക്ക് ചുമ വരുന്നുണ്ട്. ഈ തരം ചുമ അധികവും ഒരാഴ്ച മാത്രമേ നീണ്ടുനില്‍ക്കുകയുള്ളൂ. അതില്‍ പകുതി പേര്‍ സ്വയം ചികിത്സ നടത്തും. കാല്‍ ഭാഗം ഡോക്ടറെ കാണും. നമ്മുടെ നാട്ടില്‍ തൊട്ടതിനും പിടിച്ചതിനും ആന്റിബയോട്ടിക് ഉപയോഗിക്കുന്ന പ്രവണത കൂടുതലാണ്. ഈ ആന്റിബയോട്ടിക്ക് ദുരുപയോഗം മൂലം ആന്റിബയോട്ടിക്ക് പ്രതിരോധമുള്ള രോഗാണുക്കള്‍ ഭീകരമായി വര്‍ദ്ധിച്ച് വരികയാണ്. പല രോഗാണുക്കളും വ്യാപകമായി പരക്കുന്നത് ചുമയിലൂടെയാണ്. ചുമയുടെ രോഗശുചിത്വം നാമോരുത്തരും ശരിയായി പാലിക്കുകയാണെങ്കില്‍ സമൂഹത്തില്‍ മിക്ക ഗൗരവതരമായ പകര്‍ച്ചവ്യാധികളും പകരുകയില്ല. ചുമയുടെ അപകടകരമായ ഒഴിവാക്കാവുന്ന കാരണമായ പുകവലി നിറുത്തുന്നതിനെ പറ്റി ഇതില്‍ വിശദീകരിച്ചിട്ടുണ്ട്. ചുമ വ്യാപകമായ ലക്ഷണമാണെങ്കിലും അതെപ്പറ്റിയുള്ള ശാസ്ത്രീയമായ അറിവ് ജനങ്ങളില്‍ പരിമിതമാണ്. ചുമ അതിന്റ സ്വഭാവം ലക്ഷണങ്ങള്‍ കാരണങ്ങള്‍ പരിശോധനകള്‍ രോഗനിര്‍ണ്ണയം ചികിത്സ പ്രതിരോധം പുകവലി തുടങ്ങിയവയെ പറ്റി പൊതുജനങ്ങള്‍ അറിയേണ്ടവയെല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഗ്രന്ഥം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.