This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.ജനനീതിയുടെ ചരിത്രത്തിന്‍റെ നാള്‍വഴികളിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. വിവിധ കാലങ്ങളില്‍ ജനനീതിയോട് ഒപ്പം ചേര്‍ന്നുനിന്ന അംഗങ്ങളുടെയും സുമനസ്സുകളുടെയും മഹത്തുക്കളുടെയും അന്വേഷണത്തിന്‍റെയും പങ്കാളിത്തത്തിന്‍റെ ചരിത്രം.
ജനാധിപത്യമൂല്യങ്ങളുടെയും പുതിയ പ്രബുദ്ധാശയങ്ങളുടെയും സ്വാതന്ത്ര്യത്തിന്‍റെയും രുചിയറിഞ്ഞ മനുഷ്യന് മതമതിലകങ്ങളില്‍ തളഞ്ഞടയാന്‍ സാധ്യമല്ല. മതസ്ഥാപനങ്ങളിലെ കീഴ്വഴക്കങ്ങളുടെ ക്രൂരചര്യകള്‍ക്കിരയായി ഏറെനാള്‍ തുടരാനും സാധ്യമല്ല. ചിന്തയിലും വിശ്വാസത്തിലും സ്വതന്ത്രനായിരിക്കാന്‍ വ്യക്തിജീവിതത്തില്‍ ജി.പി. നൂഴേണ്ടിവന്ന ഇടുങ്ങിയ തീത്തുരങ്കങ്ങളിലേറ്റ പൊള്ളലുകളുടെ ഓര്‍മ്മ ഈ പുസ്തത്തില്‍ നേരുയിരോടെ കാണാം. യാതനയെ, പീഡനങ്ങളെ, അവകാശ നിഷേധങ്ങളെ, മൂല്യക്കുത്തകകളെന്ന് ഭാവിക്കുന്ന മതാധികാരികളെ, വര്‍ഗ്ഗീയ ഫാസിസത്തെ, പരിസ്ഥിതി നശീകരണ വ്യഗ്രമായ വികസന വീക്ഷണത്തെ, വ്യവസ്ഥയിലേക്ക് സംക്രമിക്കുന്ന സാമൂഹ്യ/സാംസ്കാരിക ജീര്‍ണ്ണതകളെ, ജനനീതി നേരിട്ടതിന്‍റെയും മറികടന്നതിന്‍റെയും കഥ, ജി.പി.യുടെ ആത്മകഥയും ജനനീതിയുടെ ചരിത്രവുമായ ഈ പുസ്തകത്തില്‍ കാണാം.,NA
Piracy-free
Assured Quality
Secure Transactions
*COD & Shipping Charges may apply on certain items.