This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.ചേറില്‍ പിറന്ന ചേക്കുട്ടികള്‍, കടന്നുപോയ പ്രളയകാലത്തിന്‍റെ അതിജീവനങ്ങള്‍, ചേന്ദമംഗലത്തെ കറുത്ത ജൂതന്മാര്‍, വാന്‍കൂവര്‍ പബ്ലിക് ലൈബ്രറിയുടെ ഓര്‍മ്മ, ഗാന്ധിവനത്തിലെ പരിസ്ഥിതി തകര്‍ച്ച, ലീലാ ഗ്രൂപ്പിന്‍റെ പതനം, ശാന്തിവനത്തിലെ പരിസ്ഥിതി തകര്‍ച്ച, ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങള്‍ എന്നിങ്ങനെ ഓര്‍മ്മകളുടെ എത്രയെത്ര ശിലകളാണ് തന്‍റെ ജീവിതത്തിന്‍റെ വഴിത്താരയില്‍ ചിതറിക്കിടക്കുന്നത് എന്നോര്‍ത്ത് വിസ്മയം കൊള്ളുന്ന ഒരെഴുത്തുകാരനെ ഈ കൃതിയില്‍ കണ്ടെത്തുന്നു. സ്മൃതികളില്‍ നിറയുന്ന വൈവിധ്യവും നന്മയും ഒരു പുസ്തകത്തിന്‍റെ മേന്മയുടെ അടയാളങ്ങളാകുന്നു.,കേരളീയ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ധന്യമായ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു, കെ.വി.രാമനാഥന്‍ മാസ്റ്ററുടെ ഈ ഓര്‍മ്മക്കുറിപ്പുകള്‍. സാഹിത്യത്തിന്റെയും മഹാകോശങ്ങളില്‍ ഒളിചിതറുന്ന നക്ഷത്രങ്ങളെക്കുറിച്ചുള്ളശ്രേഷ്ഠ്സ്മൃതികളാണിവ. ഈ സ്മൃതിപൌരുഷങ്ങള്‍ പുത്തന്‍ തലമുറയ്ക്ക് ഉണര്‍ത്തുപാട്ടും ഊര്‍ജ്ജവുമാകുന്നു.,സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്നപ്രഗത്ഭ വ്യക്തികളെക്കുറിച്ചുള്ള ഓര്‍മ്മകളാണ് ഈ കൃതി.പി. കുഞ്ഞിരാമന്‍നായര്‍, തകഴി, വൈക്കം മുഹമ്മദ് ബഷീര്‍,എന്‍.വി. കൃഷ്ണവാര്യര്‍, കാരൂര്‍, ആഞ്ഞം മാധവന്‍നമ്പൂതിരി, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, വൈദ്യമഠം തുടങ്ങിയവര്‍ ഒരു കാലഘട്ടത്തിന്‍റെ ചരിത്രസ്മൃതികള്‍ കൂടിയാണ്.