*COD & Shipping Charges may apply on certain items.
Review final details at checkout.
₹241
₹270
10% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
നീയില്ലാത്ത ഈ വേനൽക്കാലം പുഴയെ തളർത്തുകില്ലേ. ഇതാ ഈ തോണിയുടെ ഹൃദയം ജലാർദ്രമായ ഓർമ്മകൾക്കുവേണ്ടി ദാഹിച്ചു കിടക്കുന്നു. പുഴയ്ക്കപ്പുറമുള്ള സന്ധ്യകൾ നീ കൊരുത്തിട്ട ജപമാലപോലെ ഭംഗിയാർന്നത്. നീയെന്നെ ഇപ്പോൾ ചുംബിച്ചു തുടങ്ങിയിരിക്കുന്നു. ചുംബിക്കുന്പോൾ മാത്രം ദൈവം നമുക്കു ചിറകുകൾ തരുമെന്ന് നമ്മളിലൊരാൾ വരച്ചുവച്ചിട്ടുണ്ട്. പ്രിയപ്പെട്ടവളേ ഇന്നലെ രാവിൽ ഞാൻ കൊത്തിവച്ച ശില്പങ്ങളെല്ലാം ദൈവം മടക്കി ചോദിക്കുന്നു. പൂവുകൾക്കിടയിലേക്കു നിന്നെ മറച്ചുപിടിച്ചുകൊണ്ട് ദൈവത്തോടു ഞാൻ സംസാരിക്കട്ടെ. പ്രണയാർദ്രമായ കവിതകൾ. പ്രണയം കാമുകിയാണ് പ്രകൃതിയാണ് മാതാവാണ് പ്രേയസിയാണ് ജീവിതമാണ്. ഈ കവിതകളുടെ അനുഭൂതിതലത്തിൽ ഒരു ധ്യാനംപോലെ അലിഞ്ഞില്ലാതാകുക