ദൈവത്തിന്റെ നൂറാമത്തെ പേരെന്താണ്? അത് കണ്ടെത്തിയവരെയും തേടിക്കൊണ്ടിരിക്കുന്നവരെയും അറിയാതെ പോയവരെയും നിങ്ങള്‍ക്കിതില്‍ കാണാം. ഇത് നിങ്ങളിലേക്ക് നീളുന്ന ഒരു ഒറ്റയടി പാതയാണ്. കണ്ടുമറന്നവയോ കാണാതെ പോയവയോ കണ്ടില്ലെന്നു നടിച്ചവയോ ആയ കഥാപാത്രങ്ങള്‍ അവരുടെ കഥകളുമായി നിങ്ങളെ സ്വീകരിക്കും. തീര്‍ത്തും വ്യത്യസ്തമായ പ്രമേയങ്ങള്‍ സമ്മേളിക്കുന്ന ഇരുപതു കഥകളുടെ സമാഹാരം.