ഒരു വംശപരമ്പരയില്‍ മറഞ്ഞുകിടന്നിരുന്ന രഹസ്യങ്ങളേയും ഒരു ദേശത്തിന്റെ ആശങ്കകളുടെ ആഴങ്ങളേയും രാഷ്ട്രീയവും മതപരവും സാമുദായികവും ആയ അധോലോകത്തേയും വെളിപ്പെടുത്തുന്ന മനോഹരവും അത്യന്തം സ്‌തോഭജനകവും ആയ നോവല്‍. ബെയ്‌റൂട്ടില്‍ നിന്നും ദമാസ്‌ക്കസിലേക്ക് പുറപ്പെടുന്ന ഒരു ബസില്‍ പ്രമുഖനായ ലെബനീസ് രാഷ്ട്രീയ പ്രവര്‍ത്തകനുള്‍പ്പെടെ ഏഴു യാത്രക്കാര്‍ കയറി. അതിര്‍ത്തി കടക്കും മുമ്പ് ബസ് തടയപ്പെടുകയും പാതയില്‍ നിന്ന് തെന്നി മാറുകയും ചെയ്തു. ബസിലെ ഏഴു യാത്രികരും വധിക്കപ്പെട്ടു. ഒരു സസ്യശാസ്ത്രജ്ഞന്‍ മാത്രമാണ് വളരെ അടുത്തുനിന്ന് ആ ദുരന്തം കണ്ട ഒരേ ഒരാള്‍. നിഗൂഢാത്മകമായ ഈ സംഭവത്തിലെ ഒരേ ഒരു തെളിവ് തന്നോടൊപ്പം ആണെന്നുള്ള ചിന്ത അയാളെ ദേശസംബന്ധിയായ ആശങ്കകളും കുടുംബപരമായ രഹസ്യങ്ങളും നിറഞ്ഞ വിസ്‌ഫോടനങ്ങളുടെ മേഖലകള്‍ താണ്ടി ഉത്തരം തേടി അലയാന്‍ ഇടയാക്കുകയും തീര്‍ത്തും സ്വകാര്യമായ ഒരു ആന്തരിക ലോകത്തില്‍ കൊണ്ട് ചെന്നെത്തിക്കുകയും ചെയ്യുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.