അർത്ഥരഹിതമായ ജീവിതത്തിന്റെ അർത്ഥപൂർണ്ണമായ വഴികൾ തേടുന്ന ആധുനിക തുർക്കി സാഹിത്യത്തിലെ വിഭ്രമാത്മകമായ രചനയാണ് അഹമ്മദ് ഉമിത് എന്ന വിഖ്യാത എഴുത്തുകാരന്റെ ദാർവീഷ് കവാടം.വർത്തമാനകാലത്തുനിന്ന് ഏഴാം നൂറ്റാണ്ടിന്റെ ചരിത്രത്തിലേക്ക് പതിയുന്ന ഈ നോവലിൽ പ്രശസ്ത സൂഫിവര്യനും കവിയുംകൂടിയായ റൂമിയുടെയും ആത്‌മസുഹൃത്ത് ഷംസിന്റെയും നിഗൂഢ അനുരാഗകഥയാണ് ചുരുളഴിയുന്നത്. യാക്കൂത് ഹോട്ടൽ അഗ്നിക്കിരയാക്കിയതിനെ തുടർന്ന് മൂന്ന് ദശലക്ഷം ഇൻഷുറൻസ് പോളിസിയുടെ വിശദാംശങ്ങൾ തേടിയെത്തുന്ന കിമിയ എന്ന പെൺകുട്ടിയുടെ സാഹസികകഥകൂടിയാണിത്. അവളുടെ പിതാവിനെ അന്വേഷിച്ചിറങ്ങുന്നതോടെ അജ്ഞാതമായ ഒരു കൊലപാതകരഹസ്യംകൂടി വെളിപ്പെടുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.